14907155_1343176779039544_6142417135906626567_n

Chasing (2016)

Language – Korean

Genre – Action, Comedy Thriller.

ധനികനും വളരെ വിജയകരമായി പ്രവർത്തിക്കുന്ന കമ്പനിയുടെ CEO യുമായ കിം സ്യുങ് ജൂവും പോലീസുകാരനായ ദൊ കൊങ് ടീക്കും 20 വർഷമായി അടുത്തറിയുന്നവരാണ്. ഒരു രാത്രി തെമ്മാടികളായ 4 ഹൈസ്ക്കൂൾ ആൺ കുട്ടികൾ യഥാക്രമം ഇവരുടെ മൊബൈൽ ഫോൺ, തോക്ക് എന്നിവ അപഹരിക്കുന്നു.

വ്യക്തിപരമായ ഒരടുപ്പം മൊബൈൽ ഫോണിനോട് ഉള്ളതിനാലും തന്റെ ജോലി തോക്ക് നഷ്ടപ്പെട്ടാൽ അവതാളത്തിലാകും എന്നുറപ്പായ ഇവർ രണ്ടു പേരും ആ രാത്രി അവരെ പിന്തുടരുന്നതാണ് കഥ.

ഒരു ലൈറ്റ് ആക്ഷൻ കോമഡി ചിത്രം. ഒരു മണിക്കൂർ 35 മിനുറ്റ് ദൈർഘമുള്ള ചിത്രം ബോറടിയില്ലാതെ കാണാവുന്ന ഒന്നാണ്. ആക്ഷനും കോമഡിക്കും സെന്റിമെന്റിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രകടനം അതി ഗംഭീരമാണ്. ക്ലൈമാക്സിലെ ചെറിയ ഒരു ട്വിസ്റ്റും തൃപ്തികരമായ ക്ലൈമാക്സും ഒരു വാച്ചബിൾ ചിത്രമാക്കി മാറ്റുന്നു.

മൊത്തത്തിൽ ലൈറ്റ് കോമഡി ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ഒന്ന്.

Verdict – 3 / 5 (Watchable)