14642061_1323509697672919_4717813225512623730_n

സദ്ദാം ഹുസൈന് തല തെറിച്ച ഒരു മകനുണ്ടായിരുന്നു. ഉദയ് ഹുസൈൻ.

🔻അറിയാം. ഒരു പ്ലേബോയ് അല്ലേ?

🔺അതേ . ഇറാഖിലെ പെണ്ണുങ്ങളെ വഴി നടക്കാൻ പോലും അയാൾ അനുവദിച്ചിരുന്നില്ല എന്നാണ് കേട്ടു കേൾവി. സ്കൂൾ കുട്ടികളെ വരെ റേപ്പ് ചെയ്യുമായിരുന്നു അയാൾ. അയാൾക്ക് ഒരു ബോഡി ഡബിൾ ഉണ്ടായിരുന്നു.

🔻ബോഡി ഡബിൾ?

🔺കാഴ്ചയിൽ ഒരേ പോലിരിക്കുന്ന അപരൻ. ഉദയ് ഹുസൈൻ വധഭീഷണിയുള്ള സ്ഥലങ്ങളിൽ എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ബോഡി ഡബിളായ ലാറ്റിഫിനെയാണ് അയച്ചിരുന്നത്. ലാറ്റിഫ് യഹിയ എന്നയാൾ എഴുതിയ ആത്മകഥയാണ് ഡെവിൾസ് ഡബിൾ. അത് സിനിമയായി പുറത്തിറങ്ങിയിരുന്നു.

🔻എങ്ങനെയുണ്ട് ചിത്രം?

🔺ബെൽജിയൻ – ഡച്ച് ചിത്രമാണ്. പക്ഷേ ഭാഷ ഇംഗ്ലീഷും. നല്ലൊരു ചിത്രമാണ്. സദ്ദാം അധിനിവേഷ ഇറാഖിനെ പറ്റി അറിയണമെങ്കിൽ ചിത്രം കാണുക.

🔻നായകൻ?

🔺ഡോമിനിക് കൂപ്പറാണ് ഇരട്ടവേഷം ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രകടനമായിരുന്നു. ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ പടം തരക്കേടില്ല

🔻മൊത്തത്തിൽ?

🔺ബയോഗ്രഫി ചിത്രമായതിനാൽ ഹീറോയിസം ഒന്നുമില്ല. പക്ഷേ ബോറടിക്കാതെ കാണാവുന ചിത്രം. ഈ ജോണർ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാം.

🔻Verdict ?

🔺Watchable