15085626_1361496357207586_7063500627530721053_n

ഇന്നലെ Lights out നെ കുറിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിൽ Jump Scares എനിക്കിഷ്ടമല്ല എന്നും പറഞ്ഞിരുന്നു.

കാരണം?

അതൊരു ഭയപ്പെടുത്തലായി കണക്കാക്കാൻ പറ്റില്ല. രാത്രി ഒരു പട്ടി കുറുകെ ചാടിയാൽ ആരും ഞെട്ടും. അതേ പോലെയാണ് ഈയിടെ ഇറങ്ങുന്ന മിക്ക ഹൊറർ ചിത്രങ്ങളും.

പിന്നെ ഏതു തരം ഹൊറർ ചിത്രങ്ങളാണ് ഇഷ്ടം?

ഭയം ചിത്രത്തോടൊപ്പം വേണം. അതായത് അടുത്തത് എന്താകും എന്ന ടെൻഷൻ കലർന്ന ഒരു ഭയം ചിത്രം തീരുന്ന വരെ വേണം. അതാണ് എനിക്കിഷ്ടം.

അങ്ങനെയുള്ള ഒരു ചിത്രം?

High Tension എന്ന സ്പാനിഷ് ചിത്രം. ഒരു സ്ലാഷർ ചിത്രമാണ്. ഒരു കുടുംബത്തെ ആക്രമിക്കുന്ന സീരിയൽ കില്ലറിന്റെ കഥയാണ്. അതിൽ നിന്നും രക്ഷപെടാൻ ഓടുന്ന ഒരു പെൺകുട്ടിയുടേയും.

ഞാൻ കണ്ട ചിത്രമാണ്. അളവിൽ കൂടുതൽ വയലൻസ് കലർന്ന ചിത്രം. നഗ്ന രംഗങ്ങൾ ഉള്ളതിനാലും വിവാദമായിരുന്നു.

അതൊക്കെ നേരാണ്. സെക്സ് രംഗങ്ങളൊക്കെ മുറിച്ചു മാറ്റി റിലീസ് ചെയ്തു. പക്ഷേ വയലൻസ് കുറച്ചേയില്ല

ചിത്രത്തിലുടനീളം പ്രേക്ഷകനെ ടെൻഷനടിപ്പിക്കാനും ഭയപ്പെടുത്താനും ചിത്രത്തിന് കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ്.

അതേ . ഞെട്ടിക്കാൻ നോക്കാതെ ഭയപ്പെടുത്താനാണ് ശ്രമിച്ചത്. അതിനാൽ തന്നെ നല്ലൊരു ചിത്രം.

റേറ്റിംഗ്?

4/5