14671199_1336480829709139_1088297292949444744_n

ഡേവിഡ് ഫിഞ്ചറിന്റെ ക്ലാസിക് കാണാൻ ഇത്തിരി വൈകി പോയി. നല്ല ചിത്രം. ഈ പടം ഇറങ്ങിയ കാലഘട്ടത്തിൽ നല്ല രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ്. ഒരു പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ ഒരു ഗംഭീര ത്രില്ലർ ആയി ആരും കണക്കാക്കില്ല.

ഓസ്കർ ജേതാവായ ജൂഡി ഫോറസ്റ്റാണ് കേന്ദ്ര കഥാപാത്രം. Twilight സീരീസിലെ “രാം ചരൺ ” ആയ ക്യസ്റ്റൺ സ്റ്റീവാർട്ട് ഫോസ്റ്ററുടെ മകളായി വേഷമിടുന്നു.

അമ്മയും മകളും പുതുതായി വാങ്ങിയ വീട്ടിൽ താമസിക്കാനെത്തുന്നു. ആ വീട്ടിൽ അതീവ സുരക്ഷ ഉറപ്പുള്ള ഒരു റൂമുണ്ട്. Panic Room എന്നാണ് പേര്. ആ രാത്രിയിൽ തന്നെ 3 കവർച്ചക്കാർ അവരുടെ വീട്ടിലെത്തുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം

ത്രില്ലടിപ്പിക്കുക എന്ന കാര്യം ഭംഗിയായി തന്നെ ഫിഞ്ചർ ചെയ്തിട്ടുണ്ട്. നല്ലൊരു ലൈറ്റ് ത്രില്ലർ എന്ന് വിശേഷിപ്പിക്കാം. നിരാശ സമ്മാനിക്കില്ല.

Verdict – David Fincher, The Name is Enough! Fantastic !