15232264_1368480476509174_8141138147974213047_n

🔺 Perfect Number യഥാർത്ഥത്തിൽ നല്ലൊരു പ്രണയകഥയാണ് എന്ന് പറയാം.
🔻പ്രണയം + ത്രില്ലർ + ട്വിസ്റ്റ് എന്നതാണ് സമവാക്യം.

🔺ഒരു ജീനിയസായ മാത്ത്സ് പ്രൊഫസർക്ക് ഒരു കൊലപാതകം മറച്ചു വെക്കാൻ വലിയ പ്രയാസമില്ല എന്നത് പ്രേക്ഷകനെ വിഡ്ഢിയാക്കാതെ സംവിധായകൻ കാണിച്ചു തന്നു.

🔻അതിൽ തന്നെ ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും ചിത്രത്തിന്റെ മേന്മയിൽ പെടുന്നു.

🔺പ്രേമിക്കുന്ന പെണ്ണിനായി എന്തും ചെയ്യുന്ന കാമുകൻ എന്നത് സ്ഥിരം കഥയാണെങ്കിൽ കൂടി ഇതിൽ എന്തോ ഒരു ഫ്രെഷ്നെസ് ഉണ്ടായിരുന്നു.

🔻ക്ലൈമാക്സ് ഹൃദയസ്പർശിയായി തോന്നി. എത്രയൊക്കെ ത്രില്ലർ എന്നു പറഞ്ഞാലും നായകന്റെ പ്രണയമാണ് അവസാനം മനസ്സിൽ നിൽക്കുക.

🔺2 മണിക്കൂർ വളരെ വേഗത്തിൽ പോയി. തീരെ ബോറടിപ്പിക്കാത്ത ആഖ്യാന രീതിയും ഒരു പ്ലസാണ്.

🔻മൊത്തത്തിൽ ത്രില്ലർ സിനിമാ പ്രേമികൾക്ക് ധൈര്യമായി കാണാവുന്ന ഒന്ന്.

🔺റേറ്റിംഗ്?

🔻4.5/5