14695555_1330284666995422_5128196839510876378_n

ഡാർക് ത്രില്ലറുകൾ ഇഷ്ടമാണോ?

🔻Seven പോലുള്ള പടങ്ങൾ ആണോ?

🔺അതെ. ഒരു ബെൽജിയൻ പടമുണ്ട്, ഡാർക് ത്രില്ലറുകളുടെ കൂട്ടത്തിലെ മികച്ച ഒന്ന്.

🔻ഏതാ പടം?

🔺The Treatment എന്നാണ് പേര്. ഡച്ച് ആണ് ഭാഷ.

🔻ഡാർക് ത്രില്ലർ എന്ന് പറയുമ്പോൾ?

🔺Pedophilia ആണ് തീം. അപ്പോൾ ഊഹിക്കാമല്ലോ.

🔻അപ്പോൾ നല്ല മനക്കട്ടി വേണം പടം കാണാൻ. എന്താ കഥ?

🔺നിക്ക് വളരെ പ്രശസ്തനും ബുദ്ധിമാനുമായ ഒരു ഡിറ്റക്ടീവാണ്‌. ചെറുപ്പത്തിൽ 9 വയസ്സുള്ള തന്റെ സഹോദരനെ ആരോ തട്ടിക്കൊണ്ടു പോയതിന്റെ ഓർമ്മകൾ അയാളെ സ്ഥിരം വേട്ടയാടുന്നുണ്ട്.

🔻എന്നിട്ട്?

🔺ഒരു ആൺകുട്ടിയുടെ കിഡ്നാപ്പിംഗ് കേസ് നിക്കിന് ലഭിക്കുന്നു. തന്റെ സഹോദരന്റ കിഡ്നാപ്പിംഗ് കേസുമായി സാമ്യമുള്ള തട്ടിക്കൊണ്ടു പോകൽ ആയിരുന്നു അതെന്ന് അയാൾ മനസ്സിലാക്കുന്നു. തുടർന്ന് കഥ

🔻ത്രില്ലിംഗ് ആണോ?

🔺അതേ . തുടക്കത്തിലെ ഒരു ഇഴച്ചിൽ മാറ്റി നിറുത്തിയാൽ ഫുൾ ത്രില്ലടിപ്പിക്കുന്ന ചിത്രം. പിന്നെ നേരത്തേ ഞാൻ പറഞ്ഞ പോലെ, ഇത് എല്ലാവർക്കും പറ്റിയ ചിത്രമല്ല.

🔻മൊത്തത്തിൽ?

🔺നെഞ്ചിടിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ. ഒരിക്കലും മോശം എന്ന് ആരും പറയില്ല. ധൈര്യമായി കാണാം.

🔻Verdict ?

🔺Very Good !