” Billy THE GREAT Hope…. അതെ… വേൾഡ് ചാമ്പ്യൻ… 40 ലേറെ മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാത്ത ഗ്രേറ്റ് ചാമ്പ്യൻ… പക്ഷേ ഇന്ന് ഇതെല്ലാം പഴങ്കഥയായിരിക്കുന്നു. മൊറീൻ … അവളായിരുന്നു എന്റെ ശക്തി… മരണം രംഗബോധമില്ലാത്ത കോമാളിയാണ്. അവൾ നഷ്ടപ്പെട്ടതോടെ പണം, പ്രശസ്തി എന്നിവയും എന്നിൽ നിന്നകന്നു. പക്ഷേ, ഇപ്പോൾ എന്റെ മകളയും എന്നിൽ നിന്നും അകറ്റിയിരിക്കുന്നു.. അവളെ നല്ല രീതിയിൽ വളർത്താനുള്ള കഴിവ് എനിക്കുണ്ടെന്ന് കോടതിയിൽ തെളിയിച്ചാലേ അവളെയെനിക്ക് വിട്ടു കിട്ടൂ..

അതിനായി ഞാൻ ഈ മത്സര കരാർ ഒപ്പു വയ്ക്കുകയാണ്. എതിരാളി എന്റെ മൊറീന്റെ മരണത്തിന് കാരണക്കാരനായവനും. പ്രതികാരവും വാശിയും മാത്രമല്ല… ഇതെന്റെ മകൾക്കും കൂടി വേണ്ടിയാണ് ..

Genre – Sports Drama

Million Dollar Baby, Rocky സീരീസിലെ ആദ്യ ചിത്രം, Warrior എന്നിവ മൂന്നുമായിരുന്നു എന്റെ Favorite Sports Films. ഇപ്പോൾ ഇതും. ഈ 4 ചിത്രങ്ങളിലും ഒരു പ്രൊഫഷണൽ ബോക്സറുടെ മാനസിക സംഘർഷങ്ങളെ ഏറ്റവും നന്നായി അഭിനയിച്ച നടൻ ആരെന്ന് എന്നോട് ചോദിച്ചാൽ എന്റെ ഉത്തരം അത് ജേക്ക് തന്നെയാണ് എന്നായിരിക്കും. ഒരു പക്ഷേ ഹോളിവുഡിലെ അണ്ടർ റേറ്റഡ് താരങ്ങളുടെ നിരയിൽ മുൻപന്തിയിലായിരിക്കും  ജേക്ക്. ഫോറസ്റ്റ് വിറ്റാക്കറുടെ കൂടെ മത്സരിച്ചഭിനയിക്കുന്ന ജേക്കിനെ ഇതിൽ കാണാം. നായികമാരായി റേച്ചൽ മക് ആഡംസ്, നവോമി ഹാരിസ് എന്നിവർ.

Kick Boxer, Undisputed പോലെയുള്ള ഒരു മസാല ചിത്രമല്ല സൗത്ത് പോ. റിയാലിറ്റി എന്നത് നമുക്ക് അനുഭവിച്ചറിയാം. Southpaw എന്ന അടവ് മത്സരവേദിയിൽ നായകൻ പയറ്റുമ്പോൾ അറിയാതെ കയ്യടിച്ചു പോകും. മനസ്സും കണ്ണും ഒരു പോലെ നിറയും ഈ ചിത്രം കണ്ടു കഴിയുമ്പോൾ . മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള, ഉദ്വേഗജനകമായ ഒരു ബോക്സിംഗ് ചിത്രം കാണണം എങ്കിൽ ധൈര്യമായി ഈ ചിത്രം കാണാം.

Verdict –  ഞാൻ ആർക്കും റെക്കമെന്റ് ചെയ്യുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുണ്ടാകും  ഈ ചിത്രം.കഴിഞ്ഞ വർഷം റോക്കി സീരിസിന്റെ ക്രോസ് ഓവായ ക്രീഡ് എന്ന ഓവർ റേറ്റഡ് ചിത്രം തീയേറ്ററിൽ കണ്ട്, ഇത് ടൊറന്റിൽ കണ്ടതിന് ഇപ്പോൾ ഖേദിക്കുന്നു.

 

 

Click Here To Download Movie