കൊറിയക്കാരുടെ കടൽ കൊള്ളക്കാരുടെ സാഹസികതയുടേയും തിമിംഗലവേട്ടയുടെയും കഥ പറയുന്ന ചിത്രമാണ് 2014ൽ പുറത്തിറങ്ങിയ The Pirates. 

എങ്ങനെ? കൊള്ളാമോ? 

അടിപൊളി. ഒരു നിമിഷം പോലും ബോറടിച്ചില്ല 

എന്താ കഥ? 

പുതിയൊരു രാജ്യത്തിന്റെ റോയൽ സീലുമായി രാജ ഭടന്മാർ പോകും വഴി കടലിൽ വെച്ച് ഒരപകടം ഉണ്ടാകുന്നു. റോയൽ സീൽ ഒരു തിമിംഗലം വിഴുങ്ങുന്നു 

തിമിംഗലം? 

അതേ . ആ സീൽ തിമിംഗലം വിഴുങ്ങി എന്നത് വിശ്വാസ്യയോഗ്യമല്ലാത്തതിനാൽ അത് കടൽക്കൊള്ളക്കാർ മോഷ്ടിച്ചു എന്ന് അവർ കള്ളം പറയുന്നു. രാജ്യം അവർക്കെതിരെ തിരിയുന്നു. 

എന്നിട്ട്? 

വേറെ വഴിയില്ലാതെ തിമിംഗലത്തെ പിടിച്ച് റോയൽ സീൽ വീണ്ടെടുക്കാൻ കടൽ കൊള്ളക്കാർ നിർബന്ധിതരാകുന്നു.  അതാണ് കഥ. 

തിമിംഗല വേട്ടയാണോ കഥ? 

അതേ . അതിനിടയിൽ കോമഡിയുണ്ട്, പ്രതികാരമുണ്ട്, സാഹസികതയുണ്ട്.. മൊത്തത്തിൽ ഒരു പോപ്പ് കോൺ ഫിലിം 

ധൈര്യമായി കാണാമല്ലോ! 

തീർച്ചയായും. തിമിംഗലത്തിന്റെ CGl ഒക്കെ കിടുവാണ്. പൈറേറ്റ്സ് ഓഫ് ദി കരീബിയനുമായി ഒന്നു രണ്ടു സാമ്യം ഒഴിച്ചു നിർത്തിയാൽ ആർക്കും ഇഷ്ടപ്പെടുന്ന  ചിത്രം

വലിയ ബജറ്റുള്ള ചിത്രമാണോ? 

ഏയ്.. ചെറിയ ബജറ്റിൽ കിടിലൻ ഗ്രാഫിക്സ് ഒക്കെ ചേർത്ത് ഒരുക്കിയ ചിത്രമാണ്. നായകൻ ഇടക്കിടെ ജാക്ക് സ്പാരോയെ ഓർമ്മിപ്പിക്കും. എന്നാലും അതൊരു കുറവായി തോന്നില്ല. 

ആക്ഷൻ രംഗങ്ങൾ? 

വളരെ മികവു പുലർത്തിയിരിക്കുന്നു. ചിത്രത്തിൽ അടിക്കടി ആക്ഷൻ വരും . ക്ലൈമാക്സിൽ ആ തിമിംഗലം വരെ ഒരു കഥാപാത്രമായി മാറും. ഒരു ചെറിയ സഹാനുഭൂതിയൊക്കെ ആ തിമിംഗലത്തോടും തോന്നും. 

മൊത്തത്തിൽ? 
സമയം പോകാനായി കാണാവുന്ന നല്ലൊരു ചിത്രം. സമയനഷ്ടം തോന്നില്ല. ഉറപ്പ് .. അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിരുന്ന്. 

Click To Download Movie