പോസ്റ്ററിൽ കാണുന്ന 5 പേരെ കണ്ടോ? കൊറിയയിലെ മികച്ച അഭിനേതാക്കളുടെ ലിസ്റ്റിൽ പെടും.. 

ഇവർ 5 പേരും ഒരു പടത്തിൽ ഒരുമിച്ച് .. അതും ഒരു ക്രൈം ത്രില്ലർ … 

ഹ്വാങ് ജുമിൻ എന്ന സൂപ്പർ താരം വില്ലൻ വേഷത്തിൽ എത്തിയതാണ് എന്നെ ആകർഷിച്ചത്‌. 

അതും വെറും വില്ലനല്ല .. നല്ല കിടുക്കാച്ചി വില്ലൻ.. ക്രൂരത എന്തെന്നും കൗശലം എന്തെന്നും വിളിച്ചോതുന്ന കണ്ണുകൾ.. എനിക്ക് പെരുത്ത് ഇഷ്ടമായി ടിയാന്റെ അഭിനയം. 

 Jung woo song എന്നയാൾ Cold Eyes ൽ വില്ലനായി വിസ്മയിപ്പിച്ച് Divine Move ൽ ആക്ഷൻ ഹീറോയായി രസിപ്പിച്ച ശേഷം ഇതിൽ മുഖ്യ കഥാപാത്രം. വെറൈറ്റി മാനറിസം .. ഒരു രക്ഷയുമില്ല.. 

Confession എന്ന പടത്തിലെ ജൂജി ഹൂൻ … നല്ല പെർഫെക്ട് കാസ്റ്റിംഗ് .. അവസാന രംഗങ്ങളിലെ അഭിനയം .. കിടിലൻ… 

The Wailing ന് ശേഷം KwaK Do won … പിടിച്ച് 2 പൊട്ടിക്കാൻ തോന്നും.. അവസാന രംഗത്ത് മത്സരിച്ചഭിനയം .. 

കൂടെ ജുങ് മൻസിക് കൂടെ ആയപ്പോൾ ഹാ… പൂർണ്ണ സംതൃപ്തി .. 

കഥ എന്തെന്നാൽ അഴിമതിക്കാരനും ക്രൂരനുമായ മേയറെ പൂട്ടാൻ ഇൻഫേർണൽ അഫയേഴ്സ് പ്രോസിക്യൂട്ടർ തീരുമാനിക്കുന്നു. അതിന് നിയമിക്കുന്നത് Han Do Kyung എന്ന പോലീസുകാരനെ 

അയാളെ ബ്ലാക്ക് മെയിൽ ചെയ്ത് മരണം വരെ സംഭവിക്കാവുന്ന ഒരു സൂയിസൈഡ് മിഷനിലേക്ക് പറഞ്ഞയക്കുകയാണ്. തുടർന്ന് കഥ .. 

മൊത്തം ഒരു രക്ത ചരിത്രം .. ചോരപ്പുഴ ഒഴുകുന്ന സിനിമ . വയലൻസ് രംഗങ്ങൾ ആവോളം.. 

പേസിംഗ് കിടിലൻ ആണ്. ഒരൊറ്റ നിമിഷം ബോറടിയില്ല. 

ഈ ചിത്രത്തിൽ നല്ല വരെ കണ്ടെത്താൻ പറ്റില്ല. എല്ലാവരും ക്രൂരർ.. സ്വാർത്ഥർ .. 

നായകന്റെ “നിർഭാഗ്യം എന്നെ പിന്തുടരുന്നത് എന്താ ” എന്ന ഡയലോഗ് അവസാനം വരെയുണ്ട് .. അതിനും പ്രാധാന്യമുണ്ട്. 

അവസാനത്തെ 30 മിനുറ്റ് കോരിത്തരിപ്പിച്ചു.  ആക്ഷനും ട്വിസ്റ്റും ചോരപ്പുഴയും ഒക്കെയായി ഗംഭീര പര്യവസാനം. 

മൊത്തത്തിൽ ഇത്തരത്തിലുള്ള ക്രൈം ത്രില്ലറുകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാവുന്ന ചിത്രം. 

റേറ്റിംഗ്? 

4.5/5

Link – https://idope.se/torrent/Asura%20city%20of%20madness/2ee86c89fab12727307f64ee59eddc3241260eb2/