കൊറിയക്കാരുടെ ഏറ്റവും പുതിയ ഡിസാസ്റ്റർ ത്രില്ലറാണ് പാണ്ടോറ എന്ന ചിത്രം. 

2016 ഡിസംബറിൽ റിലീസായ ചിത്രം. 

ഇപ്രാവശ്യത്തെ ദുരന്തം ഒരു ന്യൂക്ലിയർ പവർ പ്ലാന്റിൽ വരുന്ന പൊട്ടിത്തെറിയും അതേ തുടർന്ന് അധികാരികളുടെ സ്വാർത്ഥതയുമാണ്. 

റേഡിയേഷൻ ബാധിക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന ജനതയോടുള്ള അധികാരികളുടെ സമീപനവും മറ്റും ഒരു റിയൽ ഫീൽ തരുന്നുണ്ട്. 

പ്രസിഡന്റിന്റെ അവസാന നിമിഷ ഇടപെടലും മറ്റും കൃത്രിമമില്ലാത്തതായി തന്നെ ചിത്രീകരിച്ചു. 

ന്യൂക്ലിയർ പവർ പ്ലാന്റ് എത്രത്തോളം അപകടകാരിയാണ് എന്നതും അപകടത്തിന്റെ തീവ്രത എന്തെന്നും ഈ ചിത്രത്തിലൂടെ മനസ്സിലാക്കാൻ പറ്റി.. 

കൂടാതെ ഒരപകടം വരുമ്പോൾ കുടുംബ ബന്ധങ്ങളുടെ ആഴവും വെറുപ്പ് പോലും അലിഞ്ഞ് ഇല്ലാതാകുന്നതും കാണാം. 

അഭിനേതാക്കളുടെ പ്രകടനങ്ങളും മികച്ചു നിന്നു. ഇമാഷണൽഡ്രാമയ്ക്ക് നല്ല രീതിയിൽ തന്നെ പ്രാധാന്യം നൽകിയ ചിത്രം കൂടിയാണിത്. 

എന്തൊക്കെ ഉണ്ടായാലും നമുക്ക് ഊഹിക്കാവുന്ന കഥാഗതി ഒരു നെഗറ്റീവ് ഫീൽ ഉണ്ടാക്കും. 

അതേ . മേൽ പറഞ്ഞ പോലെ ഏറ്റവും പുതിയ റിലീസുകളിൽ ഒന്നായിട്ടും യാതൊരു പുതുമയും പാണ്ടോറ നൽകുന്നില്ല. 

അടുത്തടുത്ത രംഗങ്ങൾ ഏതൊക്കെ എന്ന് ആർക്കും ഊഹിക്കാൻ പറ്റുന്ന തരത്തിലുള്ള ആഖ്യാനം ഒരു രസംകൊല്ലി ആകുന്നുണ്ട്. 

എന്നിരുന്നാലും ബോറടിയില്ലാതെ കാണാവുന്ന ഒരു ചിത്രം തന്നെയാണിത്.  സമയം കളയാൻ പറ്റിയ ചിത്രം. 

റേറ്റിംഗ്? 

3/5 

Link – http://asia.indomoviemania.co/2017/01/pandora-2016-1080p-hdrip-x264-aac-15gb.html?m=1