സത്യം പറഞ്ഞാൽ എനിക്ക് Found Footage ചിത്രങ്ങൾ ഇഷ്ടമല്ല… 

അതെന്താ? 

ക്യാമറയുടെ കുലുക്കവും മറ്റുമായി തലവേദന വരും ചില സമയം… നല്ലൊരു ആസ്വാദനം നൽകാൻ സാധിക്കാറില്ല ആ രീതിയിലെ മിക്ക ചിത്രങ്ങൾക്കും . 

എല്ലാം അങ്ങനെയല്ല. ചിലതൊക്കെ കിടു ആണ് . Rec പോലെ ഉള്ളവ.. 

Rec പോലെ ഉള്ളതാണേൽ നോ പ്രോബ്ലം. അത്തരത്തിൽ ഏതേലും പടം അറിയുമോ? 

Zombie ചിത്രമല്ല.. Monster ഫിലിമാണ്. Cloverfield എന്ന 2008 ൽ പുറത്തിറങ്ങിയ ചിത്രം. മാൻഹട്ടനിൽ ഒരു ജന്മദിന ആഘോഷത്തിനിടയിൽ ഒരു ഭീകരജീവി വരുകയും അതിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി നായകനും സംഘവും പരിശ്രമിക്കുന്നതാണ് കഥ. 

എല്ലാ മോൺസ്റ്റർ ചിത്രങ്ങളുടേയും അതേ കഥ തന്നെ… 

ശരിയാണ്. പക്ഷേ അവതരണത്തിലെ പുതുമ എന്നത് Found Footage രീതിയിലുള്ള ക്യാമറാ വർക്കാണ്. മാത്രമല്ല.. CGl, സൗണ്ട് ഡിസൈൻ എന്നിവയും ഫസ്റ്റ് ക്ലാസ് .. 

ബാക്കിയുള്ള പടങ്ങളെ അപേക്ഷിച്ച് എന്തെങ്കിലും പ്രത്യേകത ? 

ഹീറോയിസം ഇല്ല .. ക്ലീഷേകളും ഇല്ലാ.. മാത്രമല്ല, ചിത്രത്തിന്റെ നീളം  ഒന്നര മണിക്കൂറിൽ താഴെ ആയതിനാൽ വളരെ പെട്ടെന്ന് കഥ നീങ്ങി ഒറ്റയിരുപ്പിന് കാണാൻ സാധിച്ചു. 

നല്ലൊരു സിനിമാ അനുഭവം ആയിരുന്നോ? 

അതേ . എനിക്കിഷ്ടമായി.. ചിത്രത്തിന് 2016ൽ രണ്ടാം ഭാഗം വന്നിട്ടുണ്ട്. പക്ഷേ ഇതിന്റെ ബാക്കിയല്ല, സീരീസിലെ രണ്ടാം ഭാഗം എന്ന പേര് മാത്രം. 

അതിനെ പറ്റി പറയുന്നില്ലേ? 

അത് നാളെ പറയാം. .. 🙂 

റേറ്റിംഗ്? 

3/5 

Link – https://idope.se/torrent/cloverfield%202008/9cdf1478ef349c6a84763cfe50bdd4bcd3650029/