സാധാരണ കാണാറുള്ള സൂപ്പർ ഹീറോ ചിത്രം പോലെയല്ല.. 

അതേ .. Found Footage അവതരണം നല്ല രീതിയിൽ തന്നെ അവർ നിർവ്വഹിച്ചു. 

തലവേദനയെടുക്കും പോലെ ക്യാമറ ഷേക്കിംഗ് ഉണ്ടായില്ല.. 

3 പേർക്ക് അവിചാരിതമായി സൂപ്പർ ഹീറോ പവറുകൾ ലഭിക്കുന്നതാണ് കഥ.. 

മുൻ കോപവും അന്തർമുഖനുമായ സാധാരണ ഒരു മനുഷ്യന് സൂപ്പർ പവർ കിട്ടിയാൽ അത് എങ്ങനെയിരിക്കും? 

ശരിയായ രീതിയിൽ വിനിയോഗിക്കാൻ ശ്രമിച്ചിട്ടും മനുഷ്യന്റെ സ്വഭാവ വൈകല്യങ്ങൾ അതിന് തടസ്സം നിന്നാൽ? 

വളരെയധികം സ്നേഹിക്കുന്ന ഒരുവന്റെ സ്വാർത്ഥത മാനവരാശിക്ക് തന്നെ അപകടകരമായാൽ? 

ഇങ്ങനെയുള്ള ചോദ്യങ്ങൾ ചിത്രം കാണുമ്പോൾ പ്രേക്ഷകനിൽ ഉളവാകും. അതിന്റെ ഉത്തരങ്ങൾ തീരെ സിനിമാറ്റിക് അല്ലാതെ പറയുന്നിടത്ത് ചിത്രം നല്ലൊരു അനുഭവം ആകുന്നു. 

ഒന്നര മണിക്കൂർ മാത്രമുള്ള ചിത്രം ആദ്യത്തെ ഒരു മണിക്കൂർ സരസമായി, ഹൃദ്യമായി മുന്നോട്ട് പോകുമ്പോൾ അവസാന 30 മിനുറ്റ് പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളുമായി ത്രില്ലടിപ്പിച്ച് മുന്നോട്ട് .. 

തീർച്ചയായും വളരെ നല്ലൊരു സിനിമാ അനുഭവം തന്നെയാണീ ചിത്രം. 

റേറ്റിംഗ്? 

4/5 
Link- https://idope.se/torrent/chronicle%202012/e7533881546f9d467c8a3141a2c0c4927ab0e7aa/