ഭാഗ്യരാജിന്റെയും പൂർണ്ണിമയുടേയും മകൻ ശാന്ത്നു ഒരു അയൽവീട്ടിലെ പയ്യൻ ഇമേജിലാണ് സിനിമയിലെത്തിയത്.  സക്കരക്കട്ടി എന്ന ചിത്രത്തിലെ റഹ്മാന്റെ ടാക്സി ടാക്സി എന്ന ഗാനം ചിന്ന മൈലേജ് ഒന്നുമല്ല പയ്യന് നൽകിയത്. പടം അത്ര വിജയം ആയില്ല എങ്കിലും പാട്ട് ഹിറ്റായി. പാട്ടിലൂടെ ശാന്തിനുവും പ്രശസ്തനായി. 

നിർഭാഗ്യവശാൽ പറയത്തക്ക വലിയ വിജയങ്ങൾ ഒന്നും നേടാനാകാത്ത കരിയറായിരുന്നു ശാന്ത്നുവിന്, മലയാളത്തിൽ ഏയ്ഞ്ചൽ ജോൺ എന്ന കൾട്ട് മാസ്റ്റർ പീസിലും അഭിനയിച്ചിരുന്നു. മുപ്പറിമാണം എന്ന ചിത്രത്തിലൂടെ തന്റെ റൊമാന്റിക് ബോയ് ഇമേജ് തകർത്ത് ഒരു ആക്ഷൻ ഹീറോ ആയി അവതാരമെടുക്കുകയാണ് ശാന്തിനു . 

ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. ചെറുപ്പത്തിലെ കളിക്കൂട്ടുകാർ ആയിരുന്ന നായകനും നായികയും മുതിർന്നപ്പോൾ പ്രണയത്തിലാക്കുകയും പതിവുപോലെ വീട്ടുകാർ എതിർക്കുമ്പോൾ നായികയെയും കൊണ്ട് ഒളിച്ചോടുകയാണ് നായകൻ. പതിവു കഥ തന്നെ എന്ന് കരുതി ചിത്രം ഇടക്കു വെച്ച് നിർത്തരുത്. ഇന്റർവെല്ലിൽ ഒരു ട്വിസ്റ്റ് വരും. തികച്ചും അപ്രതീക്ഷിതമായത്. രണ്ടാം പകുതിയിലെ സംഭവ വികാസങ്ങൾ ഒരു ഗംഭീര ത്രില്ലറിലേക്ക് എത്തുകയും ക്ലൈമാക്സ് ശരാശരിയിൽ മുകളിൽ എത്തുകയും ചെയ്യുന്നു. 

ആദ്യ പകുതിയിലെ ഗാനങ്ങൾ, വലിച്ചു നീട്ടൽ, സെന്റിമെന്റ്സ് എന്നിവ ആരേയും ബോറടിപ്പിക്കും വിധം തന്നെയാണ്. പക്ഷേ രണ്ടാം പകുതിയിലെ അവസാന 30 മിനുറ്റ് കൊള്ളാമായിരുന്നു. അധിക വലിച്ചു നീട്ടൽ ഇല്ലാതെ പറയാൻ വന്ന കാര്യം ബോറടിയില്ലാതെ പറഞ്ഞാൽ നല്ലൊരു ചിത്രമായി മാറുമായിരുന്നു. 

ശാന്ത്നു നല്ല പ്രകടനം ആയിരുന്നു. ഡയലോഗ് ഡെലിവെറി ഇനിയും നന്നാക്കേണ്ടി ഇരിക്കുന്നു. നായിക  സൃഷ്ടി ശരാശരി പ്രകടനം മാത്രം. 1971 Beyond Borders ൽ അഭിനയിക്കാനുള്ള അവസരവും സൃഷ്ടിക്ക് ലഭിച്ചിട്ടുണ്ട്. സ്കന്ദയടക്കമുള്ള പലരും ചിത്രത്തിലെ ഭാഗമാണ്. 

മൊത്തത്തിൽ ക്ഷമയും സമയവും ഉണ്ടെങ്കിൽ കണ്ടിരിക്കാവുന്ന ഒരു റൊമാന്റിക് ത്രില്ലർ. ആത്മാർത്ഥ പ്രണയമുള്ളവർ കണ്ടിരിക്കുന്നത് നല്ലത്. 😛 

Rating – 2/5