തമിഴിൽ ഹൊറർ സിനിമകളുടെ സീസൺ ആണെന്ന് തോന്നുന്നു. 

ശരിയാ. കുറേ പടങ്ങൾ ഇറങ്ങുന്നു. പലതിനും ശരാശരി നിലവാരം പോലുമില്ല എന്നതാണ് സത്യം . 

ഹൊറർ താരതമ്യേന ചിലവ് കുറഞ്ഞ ഒന്നല്ലേ.. അതാണ്. അനിരുദ്ധ് സംഗീതം ചെയ്തു എന്നതാണ് റം എന്ന ഹൊറർ സിനിമയുടെ പ്രധാന മാർക്കറ്റിംഗ് . 

ആ ചിത്രത്തിനെ രക്ഷപെടുത്തിയത് അനിരുദ്ധ് തന്നെയാണ്. മികച്ച BGM ചിത്രത്തിന്റെ റേഞ്ച് തന്നെ മാറ്റി. 

അത് നേരാ. കിടുക്കാച്ചി BGM ആയിരുന്നു. അതു കൊണ്ട് ഒരൊറ്റ സെക്കന്റ് പോലും ബോറടിച്ചില്ല. 

സ്ഥിരം പ്രേതകഥയാണ് ഇതും. ഒരു വലിയ വീട്.. അതിൽ അകപ്പെടുന്ന നായകനും സംഘവും .. പ്രതികാരം ചെയ്യാൻ പ്രേതവും. 

പക്ഷേ കണ്ടിരിക്കാൻ പറ്റും. സഞ്ജിത ഷെട്ടിയുടെ ഗ്ലാമർ, വിവേകിന്റെ കോമഡി, നരേയ്ൻ – മിയ എന്നീ മലയാള താരങ്ങൾ.. 

ഒരു Heist – Horror – Comedy എന്ന് പറയാം. കിടിലൻ പടം എന്നൊന്നും പറയാൻ കഴിയില്ല എങ്കിലും ടൈം പാസിന് പറ്റിയ പടം. 

റേറ്റിംഗ്? 

2.5/5 

Download Movie From Here