ചില ത്രില്ലറുകൾ കടങ്കഥകൾ പോലെയാണ്. സിനിമയുടെ മെയിൻ തീം നമുക്ക് ഊഹിക്കാൻ പറ്റുന്നത് അവസാന നിമിഷത്തിൽ ആയിരിക്കും.  ആളെ പിടി കിട്ടണം എന്ന് ഉറപ്പിച്ച്  ആദ്യമേ തന്നെ കണ്ടെത്താൻ നോക്കുമ്പോൾ സത്യത്തിൽ നമ്മുടെ തന്നെ ആസ്വാദനം നഷ്ടപ്പെടും. അതിനാൽ സിനിമ ഒറ്റയിരുപ്പിൽ കാണാൻ ശ്രമിക്കുകയും  അതേ പറ്റി അധികം ആലോചിക്കാതിരിക്കാനും നോക്കും. 

കടങ്കഥ പോലെയെന്ന് പറയാൻ കാരണം ഗണിതമാണ്. 4 ഗണിത ശാസ്ത്രജ്ഞർ അജ്ഞാതനായ ഒരാളാൽ വിളിക്കപ്പെടുകയാണ്.  ഒരു റൂമിൽ വച്ചുള്ള ഗണിത വിജ്ഞാന സംഭാഷണങ്ങൾ കഴിഞ്ഞ ശേഷം അവർ ഞെട്ടിക്കുന്ന ഒരു കാര്യം മനസ്സിലാക്കുന്നു. റൂം ലോക്കാണ്. ചില ഗണിത പ്രശ്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ തരും. പറ്റിയില്ല എങ്കിൽ റൂം ഇടുങ്ങി ചെറുതാകും. അതായത് അതിനിടയിൽ പെട്ട് മരിക്കണ്ട എങ്കിൽ ഗണിത ചോദ്യങ്ങൾ പരിഹരിക്കണം. 

ഇവർക്ക് കിട്ടുന്ന ചോദ്യങ്ങൾ ശരിക്കും ആകർഷിച്ചു. ഗണിതത്തിൽ തീരെ താൽപ്പര്യമില്ലാത്ത എനിക്ക് വരെ ഇഷ്ടപ്പെട്ടു. സിനിമയുടെ ത്രില്ലർ എലമെന്റ് നിങ്ങളുടെ കയ്യിലാണ്. കാരണം ചോരയോ ഭയപ്പെടുത്തുന്ന രംഗങ്ങളോ വീർപ്പുമുട്ടലോ ചിത്രം സമ്മാനിക്കുന്നില്ല. 
വളരെ ഡീസന്റായി തുടങ്ങി ഡീസന്റായി തന്നെ അവസാനിക്കുന്ന സ്പാനിഷ് ത്രില്ലർ ചിത്രം. ഒന്നര മണിക്കൂർ നീളം മാത്രം. ത്രില്ലർ പ്രേമികൾക്ക് ട്രൈ ചെയ്യാവുന്ന ഒന്ന്. 

Rating – 3.5/5

Click To Download Movie