ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു സ്ത്രീയാണ്. രാത്രിയിൽ വാഹനം ഓടിച്ചു പോകുമ്പോൾ സംഭവിക്കുന്ന ഒരപകടം… പിന്നീട് കണ്ണുതുറക്കുമ്പോൾ ഒരാളുടെ വീടിനിടയിയിലെ സേഫ് ഹൗസിലാണ്. അവർ 2 പേരെ കൂടാതെ മൂന്നാമതും ഒരാൾ കൂടിയുണ്ട്. പോകാൻ ഒരുങ്ങുന്ന നായികയോട് പുറത്തുള്ള അപകടത്തെക്കുറിച്ച് അയാൾ പറയുന്നു. എന്താണ് അപകടം? ന്യൂ ക്ലിയർ റേഡിയേഷൻ ? അതോ വേറെ എന്തെങ്കിലും? 

Cloverfield സീരീസിലെ രണ്ടാം ചിത്രം ആദ്യത്തേതിനേക്കാൾ നന്നായി എനിക്ക് അനുഭവപ്പെട്ടു. ത്രില്ലിംഗ് എലമെന്റ്സ് മാക്സിമം പ്രേക്ഷകനിൽ എത്തിക്കാൻ സംവിധായകനായിട്ടുണ്ട്.  ആരെയാണ് നാം ഭയക്കേണ്ടത്? എന്തിന് നാം ഒളിക്കണം എന്നുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന കേന്ദ്ര കഥാപാത്രത്തിന്റെ അവസാന രംഗങ്ങളിലെ ആക്ഷൻ രംഗങ്ങൾ അതുവരെ മന്ദഗതിയിൽ പോയിരുന്ന സിനിമയെ പിടിച്ചുയർത്തുന്നു. 

ഭയം ചിലന്തിവല പോലെ പെരുകി പെരുകി വരുന്ന രീതിയിലാണ് ആഖ്യാനം. ഏതു ജോണറാണ് ചിത്രം എന്ന് പോലും പ്രേക്ഷകന് പിടി കൊടുക്കാതെ മുന്നോട്ടു കൊണ്ടു പോയ രീതിയിൽ മേൽ വളരെ തൃപ്തിപ്പെടുത്തിയ ചിത്രം.
Rating- 3.5/5 

Click To Download Movie