🔺 “അത് കടന്നു വരാതിരിക്കാൻ ആണോ ഈ വലിയ മതിൽ? ”

🔻 ” അതിനെ പേടിച്ചല്ല .. പേടിക്കേണ്ട മറ്റു പലതും ഇവിടുണ്ട്. ”

🎬   Film – Kong : Skull Island (2017)

📽   Genre – Monster Film. 

Monsterverse ലെ രണ്ടാം ചിത്രമായ Kong ഇന്ന് റിലീസായി. ആദ്യ ചിത്രമായ Godzilla എത്രത്തോളം നിരാശ സമ്മാനിച്ചു എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. പക്ഷേ Kong ന്റെ ടൈലർ വളരെയേറെ പ്രതീക്ഷ നൽകിയതാണ്. ചിത്രം ഒരിക്കലും നിരാശ സമ്മാനിക്കാത്തതും. 

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരാണ്? ഒരേ ഒരു ഉത്തരമേയുള്ളൂ.. മനുഷ്യൻ തന്നെ .. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഒരു ദ്വീപിൽ അകപ്പെട്ടു പോയി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മനുഷ്യൻ 28 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ കാണുമ്പോൾ യുദ്ധം ജയിച്ചോ എന്ന് ചോദിക്കും. ഏത് യുദ്ധത്തിന്റെ കാര്യമാണ്? എന്ന ചോദ്യത്തിൽ നിന്നും അയാൾക്കുള്ള മറുപടി കിട്ടും. 

Skull Island  എന്ന സ്ഥലത്തേക്കുള്ള നല്ല മനുഷ്യരുടേയും ചീത്ത മനുഷ്യരുടേയും പ്രയാണവും സ്വന്തം പ്രദേശത്തെ സംരക്ഷിക്കാനുള്ള രാജാവായ Kong ന്റെ പ്രയത്നവുമാണ് ചിത്രം പറയുന്നത്. ആ ദ്വീപിൽ എല്ലാ ജീവികളും വലുതാണ്. ഉറുമ്പു മുതൽ എട്ടുകാലികൾ വരെ .. Kong ന്റെ ഭൂടിക്കിടയിൽ പൂട്ടിയിട്ട ജന്മ ശത്രുവിനെ മനുഷ്യർ യാദൃശ്ചികമായി മോചിപ്പിക്കുന്നതോടു കൂടി ഒരു യുദ്ധക്കളം ഒരുങ്ങുകയാണ്. 

മുൻ നിര താരങ്ങളാൽ സമ്പന്നമായ ചിത്രം അഭിനയത്തിന്റെ കാര്യത്തിൽ നിരാശരാക്കുന്നില്ല. ടോമിന് യാതൊരു ചലഞ്ചും നൽകാത്ത റോൾ ആയതിനാൽ സാമുവൽ L ജാക്സനെ  പ്രേക്ഷകർ ഓർത്തിരിക്കും. ക്രൗര്യം കലർന്ന മുഖഭാവവും അഭിനയവും അഭിനന്ദനം അർഹിക്കുന്നു. ജോൺ C റെയ്ല്ലിയുടെ കഥാപാത്രം ഏവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. ക്ലൈമാക്സ് കഴിഞ്ഞുള്ള രംഗത്തിലെ അഭിനയം വ്യക്തിപരമായി ഒരുപാട് ഇഷ്ടമായി. 

ഒരു വിഷ്വൽ ട്രീറ്റാണ് ചിത്രം. കണ്ണിന് കുളിർമയേകുന്ന പ്രകൃതിയുടെ ചിത്രീകരണവും സ്പെഷ്യൽ, വിഷ്വൽ എഫക്ട്സുകളും ചിത്രത്തിന്റെ ബലമാണ്. 2 മണിക്കൂർ നേരം പിടിച്ചിരുത്താൻ കഴിഞ്ഞതിൽ മാത്രമല്ല, ഒരൊറ്റ സെക്കന്റ് പോലും ബോറടിപ്പിക്കാതെ ഇരുത്താനും കഴിഞ്ഞു. 

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്‌ ചിത്രം. ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ ഒരു പ്ലസാണ്. ഇതൊരു റീബൂട്ടായതിനാൽ ആവശ്യമില്ലാത്ത പലതും ഒഴിവാക്കിയിട്ടുണ്ട്. അത് മറ്റൊരു പ്ലസാണ്. 

എനിക്ക് കിട്ടിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്നത് അഞ്ചിൽ മൂന്നേ മുക്കാൽ മാർക്കാണ്. അഭിപ്രായം വ്യക്തിപരം, തീയേറ്ററിൽ കണ്ട് വിലയിരുത്തുക. 

✡  Rating- 3.75/5 

NB : ചിത്രത്തിന് പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഉണ്ട്. ആ രംഗം ഒരു കോരിത്തരിപ്പും Monsterverse തുടർന്ന് അങ്ങോട്ട് പ്രേക്ഷകനെ കാത്തിരിപ്പിക്കും എന്ന് ഉറപ്പ്..