സ്തനങ്ങള്‍ സ്തീ ലൈംഗികതയുടെ ബാഹ്യ സൂചകങ്ങളാണ്. മുഖം കഴിഞ്ഞാല്‍ പിന്നെ പുരുഷന്‍ ശ്രദ്ധിക്കുന്ന സ്ത്രീയുടെ അവയവവും സ്തനങ്ങള്‍ തന്നെയാണ്. ശില്പകലാ സൗഭഗമാര്‍ന്ന സ്ത്രീയുടലിന്റെ ഏറ്റവും മാസ്മരികമായ ഭാഗം കൂടിയാണ് സ്തനങ്ങള്‍. ആ മാസ്മരിക സൗന്ദര്യം തന്റെ സൃഷ്ടിയിൽ ഒരു ആകർഷണ ഘടകം ആകണം എന്ന് നിർബന്ധമുള്ളയാളാണ് സംവിധായൻ. സ്തന സൗന്ദര്യത്തിനും ലൈംഗികതയ്ക്കും മുൻതൂക്കം നൽകിയിരിക്കുന്നതിന് കാരണം സ്തനങ്ങളുടെ ഉത്തുംഗ സൗന്ദര്യം ആവോളം നുകര്‍ന്ന് രതിയുടെ അടുത്ത മേഖലയിലേക്ക് കടക്കുന്ന പുരുഷന്‍ വെന്നിക്കൊടി നാട്ടുന്നത് സ്ത്രീയുടെ മനസ്സിലും കൂടിയാണ്. ഈ പറഞ്ഞത് പ്രകൃതി അനുവദിച്ച രീതിയിലുള്ള ഇണചേരലിനെ വിശേഷിപ്പിക്കാം. 

എന്നാൽ കാമം ഒരു മനുഷ്യനെ പിശാചാക്കി മാറ്റിയാൽ? സമ്മതമില്ലാതെ സ്ത്രീയെ സമീപിക്കുന്നതിനു പുറമേ ബലം പ്രയോഗിച്ച് അവളെ കീഴ്പെടുത്താൻ ശ്രമിച്ചാൽ? 

Film : The Skin I Live In (2011)

Genre: Psychological Thriller. 

റോബർട്ട് അതിസമർത്ഥനായ ഒരു പ്ലാസ്റ്റിക് സർജനാണ്. തന്റെ എക്സ്പെരിമെന്റായ സുന്ദരിയായ വേരയെ കൃത്രിമ ചർമ്മം നൽകി പുറം ലോകമറിയാതെ കാത്തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. ഒരിക്കൽ വിളിക്കപ്പെടാത്ത അതിഥിയായി ഒരാൾ അവിടേക്ക് എത്തുന്നു. 

സ്പാനിഷ് ത്രില്ലറുകൾ പ്രിയപ്പെട്ടതാകാൻ കാരണം അധികം കഥാപാത്രങ്ങളില്ലാതെ, സുന്ദരമായി കഥ പറഞ്ഞ് മാനുഷിക വികാരങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ആഖ്യാനം മൂലമാണ്. അത്തരത്തിൽ ചിത്രീകരിച്ച മികവുറ്റ ഒരു ത്രില്ലറാണ് ചിത്രം. 

പകയും പ്രതികാരവും മെഴുകു പോലെ ഉരുകുന്നതിന് രതിയും സർപ്പ സൗന്ദര്യവും പങ്കു വഹിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ അടക്കം എല്ലാവരും ഗംഭീര പ്രകടനം കാഴ്ച വെച്ചു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. എന്റെ സ്പാനിഷ് ടോപ് 10 ത്രില്ലറുകളിൽ ഇടം പിടിച്ച ചിത്രം. 

Rating – 4.75/5 

Click To Download Movie