ഈ ലോകം  നന്മ ചൊരിയുന്നവർക്കു മാത്രമുള്ളതല്ല .. എന്നെപ്പോലെയുള്ള സാഡിസ്റ്റുകൾക്കും കൂടിയുള്ളതാണ്. എനിക്ക് സന്തോഷിക്കുവാനുള്ള കഴിവ് ഇല്ല എന്നതാണ് സത്യം . ജനിച്ചിട്ട് ഇന്നേ വരെ എനിക്ക് സന്തോഷിക്കുവാൻ കഴിഞ്ഞിട്ടില്ല .. പക്ഷേ മറ്റുള്ളവർ എനിക്കു ചുറ്റും സന്തോഷമായി വിഹരിക്കുന്നു .. അവരുടെ സന്തോഷം ഇല്ലാതാക്കണം, ഒരിക്കലും ചിരിക്കാൻ പറ്റാത്ത രീതിയിൽ . 

Film 🎥 : Sleep Tight (2011)

Genre :  Psychological Thriller. 

സന്തോഷവാനായി ഇരിക്കുന്നയാളോട് മുഖം കറുത്ത് ഒരു വാക്ക് പറഞ്ഞാൽ മതി ആ സന്തോഷം ഇല്ലാതാക്കാൻ . അതേ പോലെ മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാക്കി അതിലൂടെ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്ന ഒരുവന്റെ കഥ. അതിനായി അയാൾ ചെയ്യുന്ന പ്രവൃത്തികൾ വിചിത്രമാണ്. ആ പ്രവൃത്തികൾ പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നതും. 

ഒരു ഗംഭീര സൈക്കോളജിക്കൽ ത്രില്ലർ. സീസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലൂയീസ് ടോസറും ക്ലാരയായി മാർത്ത എറ്റൂറയും തകർത്തഭിനയിച്ച ചിത്രം. അഭിനയം എന്ന വിഭാഗത്തിന് മുഴുവൻ മാർക്കും നൽകാം. ഒരു ത്രില്ലറിന് ചേരുന്ന രീതിയിൽ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ഒരുങ്ങിയതിനാൽ മികച്ച ത്രില്ലറായി മാറുന്നു. 

Click Here To Download Movie

രണ്ടു മണിക്കൂറിൽ താഴെയുള്ള നീളം പ്രേക്ഷകനെ യാതൊരു വിധത്തിലും മുഷിപ്പിക്കുന്നില്ല.  ക്ലൈമാക്സ് ഒരു ഞെട്ടൽ സമ്മാനിക്കുന്നുണ്ട്. കണ്ടു കഴിഞ്ഞാലും മനസ്സിൽ പതിഞ്ഞു കിടക്കും കഥയും കഥാപാത്രങ്ങളും. എന്റെ ടോപ് 10 സ്പാനിഷ് ത്രില്ലറുകളിൽ ഇടം പിടിച്ച ചിത്രം.