“കാണാതായ 2 പെൺകുട്ടികളുടെ ജഡമാണ് കൺമുന്നിൽ. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം ശരീരാവയവങ്ങൾ മുറിച്ചു നീക്കപ്പെട്ടിരിക്കുന്നു. കൊലയാളി ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. കേസന്വേഷണത്തിനായി നിയോഗിക്കപ്പെട്ട ഞങ്ങൾ 2 പേരും തമ്മിൽ എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കൊലയാളിയെ കണ്ടെത്താൻ ഒരുമിച്ച് ശ്രമിക്കും.”

Film : Marshland (2014) 

Genre : Drama, Thriller. 

True Detective എന്ന പരമ്പരയുടെ ഫാൻസ് ഉണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. അതേ പോലെ തന്നെ ടെൻഷനും ത്രില്ലും നൽകുന്ന ചിത്രം. കേസന്വേഷണത്തിനായി എത്തുന്ന 2 പേർ തമ്മിലുള്ള സ്വഭാവ വ്യത്യാസങ്ങളും അന്വേഷണം പുരോഗമിക്കുന്ന രീതിയും വളരെ റിയലിസ്റ്റിക്കായി കാണിക്കുന്നു. 

ചിത്രം പറയുന്ന തീം ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കും എങ്കിലും അത്തരം രംഗങ്ങൾ ചിത്രത്തിൽ ഇല്ല. ഓവറായി രക്തച്ചൊരിച്ചിലും ഇല്ല . അവസാന 30 മിനുറ്റ് ഹൃദയമിടിപ്പ് കൂട്ടുന്ന രംഗങ്ങളാൽ സമ്പുഷ്ടമാണ്. ഞെട്ടിക്കുന്ന സസ്പെൻസോ മറ്റോ പ്രതീക്ഷിച്ചാൽ നിരാശയാക്കും ഫലം. 

ടേക്ക് ഓഫ് കണ്ടിട്ട് ബോറടിച്ചു എന്ന് പറയുന്നവർ ഈ ചിത്രം കണ്ടാൽ ഉറക്കം തൂങ്ങി വീഴും. തിരക്കഥ ആവശ്യപ്പെടുന്ന വേഗത മാത്രമേ ചിത്രത്തിനുള്ളൂ.. ജോണറിനോട് നീതി പുലർത്തുന്ന ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക്ക് കാണാം. 

എനിക്ക് സംതൃപ്തി സമ്മാനിച്ചതിനാലും സ്പാനിഷ് ത്രില്ലറുകളുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നായതിനാലും ഞാൻ മാർഷ് ലാന്റ് Top 10 സ്പാനിഷ് ത്രില്ലറുകളുടെ കൂട്ടത്തിൽ ചേർക്കുന്നു. 

Click Here To Download Movie