” പ്രതികരണ ശേഷിയുള്ളവൾ ആകണം സ്ത്രീ.. ഞാൻ കൂടെയുണ്ടെങ്കിൽ സുരക്ഷിതൻ ആണെന്ന് പറഞ്ഞ ആൺ സുഹൃത്തിന്റെ വാക്കുകളിൽ നിന്നു തന്നെ എന്നിലെ വ്യത്യസ്ഥത ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ വന്ന ഫോൺ വിളി എന്നിലെ യഥാർത്ഥ എന്നെ തിരിച്ചറിഞ്ഞ വേറെ ആരോ ഒരാളാണ് .. ആരാണയാൾ?”

സിനിമ  : നാം ഷബാന (2017) 

വിഭാഗം  : ആക്ഷൻ ത്രില്ലർ. 

Baby എന്ന സിനിമയുടെ പ്രീക്വൽ എന്നു പറയാം വേണമെങ്കിൽ, അല്ലേൽ സ്പിൻ ഓഫ്. കാരണം വെറുമൊരു അതിഥി വേഷമല്ല അക്ഷയ് കുമാറും അനുപം ഖേറും ചെയ്തിരിക്കുന്നത്. ആദ്യ പകുതിയിൽ ഷബാനയുടെ ജീവിത കഥ പറയപ്പെടുമ്പോൾ രണ്ടാം പകുതി ക്രിമിനലായ മിഖായേലിനായുള്ള തിരച്ചിലാണ്. ആ ദൗത്യത്തിൽ അക്ഷയും അനുപമും തപ്സിയും ചേരുന്നതോടെ ഒരു പക്കാ ആക്ഷൻ പടമായി മാറുന്നു.  

ഷബാനയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് തപ്സി . ഒരു ഫീൾഡ് സ്പൈ ഏജന്റിനായുള്ള ശാരീരിക ക്ഷമതയും ആകാരവും അടക്കം വളരെ മിതത്വമുള്ള പ്രകടനം, ആക്ഷൻ രംഗങ്ങൾ തന്നാൽ കഴിയും വിധം നന്നാക്കിയിരുന്നു. 

മനോജ് ബാജ്പേയി തനിക്ക് കിട്ടിയ വേഷം ഗംഭീരമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ശബ്ദം ഒരു പ്ലസ് പോയിന്റായിരുന്നു. 

പൃഥ്വിരാജ് സുകുമാരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു സൂപ്പർ താരത്തിന് കിട്ടുന്ന ബിൾഡപ്പോടു കൂടിയാണ് അദ്ദേഹത്തെ സ്ക്രീനിൽ കാട്ടിയത്. രണ്ടാം പകുതിയിൽ വരുന്ന ടോണി എന്ന കഥാപാത്രം കഥയെ മുന്നോട്ടു നയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു. പക്ഷേ നല്ല രീതിയിലെ ഒരു ക്യാരക്ടർ ഡെവലപ്മെന്റ് അല്ലായിരുന്നു. രാജുവിന്റെ പ്രകടനം നന്നായിരുന്നു. 

അക്ഷയ് കുമാറിന്റെ എൻട്രിയും ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ കയ്യടി നേടി. ചിത്രത്തിന്റെ മറ്റൊരു ബലമായിരുന്നു അക്ഷയ് . 

പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും നന്നായിരുന്നു. ഒരു ആക്ഷൻ ത്രില്ലർ എന്ന നിലയിൽ ഭാഗിക സംതൃപ്തി നൽകുന്ന ചിത്രമാണ് നാം ഷബാന. പോരായ്മയായി തോന്നിയത് പിടിച്ചിരുത്താൻ വിധത്തിൽ ടൈറ്റായ ഒരു തിരക്കഥ ചിത്രത്തിന് ഇല്ലാതിരുന്നതാണ്. തപ്സിയുടെ കഠിന പ്രയത്നം പ്രശംസ അർഹിക്കുന്നു. 

മൊത്തത്തിൽ എനിക്ക് കിട്ടിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്നത് അഞ്ചിൽ മൂന്നാണ്. അഭിപ്രായം വ്യക്തിപരം, തീയേറ്ററിൽ കണ്ട് വിലയിരുത്തുcom

Rating – 3/5  ( Watchable)