” യാതൊരു കുറ്റബോധവും കൂടാതെയാണവൻ 15 ആൺകുട്ടികളെ ബലാത്ക്കാരം ചെയ്തത് പറയുന്നത്. അവരെ മൃഗീയമായി കൊലപ്പെടുത്തി അവരുടെ രക്തത്താൽ ചിത്രം വരയ്ക്കുന്ന ഇവൻ അവരെ ബലാത്കാരം ചെയ്ത കഥ പറഞ്ഞ് എന്റെ മുന്നിൽ സ്വയംഭോഗം ചെയ്യുന്നു… മനുഷ്യ ജന്മം തന്നെയാണോ ഇവൻ?” 

Film    : Antibodies aka Antikorper

Genre  : Crime Thriller 

ഞാനാദ്യമായി കണ്ട ജർമൻ ചിത്രമാണിത്. കൈകാര്യം ചെയ്യുന്ന വിഷയം വളരെ സങ്കീർണ്ണമായതിനാലും  മനുഷ്യ വികാരങ്ങളെ പല തരത്തിൽ കൈകാര്യം ചെയ്ത വിധവും അതിൽ പോലും പ്രായഭേദമന്യേ മനുഷ്യർക്കുണ്ടാകുന്ന ചാപല്യങ്ങളും ഈ സിനിമ പച്ചയായി തുറന്ന് പറയുമ്പോൾ പല രംഗങ്ങളോടും  മുഖം തിരിക്കേണ്ടി വരുന്നു. 

ഒരു കുറ്റാന്വേഷണ കഥയും അതിന്റെ സസ്പെൻസും ആണെന്നിരിക്കെ ഇതിലെ മനുഷ്യമനസ്സിലെ പൈശാചികത ഒരുവേള അസ്വസ്ഥത സമ്മാനിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അഭിനേതാക്കളുടെ മത്സരിച്ചഭിനയം തന്നെയാണ്. എത്രത്തോളം വെറുപ്പ് സമ്പാദിക്കാൻ പറ്റുമോ അത്രയും വെറുപ്പ് ആൻഡ്രേ ഹെനിക്ക് സമ്പാദിച്ചു. അതേ സമയം ദൈവത്തിന്റെ അനുയായി ആയ മാർട്ടെൻസ് സാത്താന്റെ പാത പിന്തുടരുന്നത് ഒരു നെടുവീർപ്പോടെ, നൊമ്പരത്തോടെ നോക്കി നിൽക്കേണ്ടി വരുന്നു. 

ലൈംഗികത മനുഷ്യജീവിതത്തിലെ അവിഭാജ്യ ഘടകമാണ്.  അതിന്റെ വീക്ഷണം പലരിലും പല തരത്തിലാണ്. അതിലൂടെയുള്ള വന്യമായ ആവേശം പ്രകൃതി വിരുദ്ധ ക്രീഡയിലേക്ക് വഴിമാറുമ്പോഴുള്ള മനുഷ്യമനസ്സിന്റെ ക്രൗര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതും. ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമാ അനുഭവം നൽകിയ ക്രിസ്റ്റാൻ അൾവാർട്ടിന് നന്ദി പറഞ്ഞു നിർത്തുന്നു. 

Click To Download Movie