“എന്റെ അമ്മ എന്നേക്കാൾ ഇളയ ഒരാളെ കല്യാണം കഴിക്കാൻ പോകുന്നു, എന്റെ ഭർത്താവ് മറ്റൊരു കാമുകിയുമായി വന്നിരിക്കുന്നു, എന്റെ മകൻ ഒരു അച്ഛനായിരിക്കുന്നു, പക്ഷെ ആ കുട്ടി അവന്റെ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവുമായി എനിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നത് സത്യം… ഇനി അത് തുടരുന്നില്ല,  പകരം എന്റെ മുന്നിലിരിക്കുന്ന ഇവനോട്‌ എനിക്ക് താല്പര്യമുണ്ട്.  കുറച്ചു ദിവസം മുൻപ് എന്നെ മുഖംമൂടി വച്ച ആരോ റേപ്പ് ചെയ്തു. അതാരാണ് എന്നറിയണം… ”

Film    –   Elle  (2016)

Genre –   Drama

മുകളിൽ പറഞ്ഞത് ഒരു അന്തിപരമ്പരയിലെ കഥയല്ല.. സിനിമയിലെ നായികയുടെ അവസ്ഥയാണ്.. പടത്തിന്റെ തുടക്കം റേപ്പ് ചെയ്യപ്പെട്ടു കഴിഞ്ഞയുടൻ വീണുടഞ്ഞ സാധനങ്ങൾ എടുത്തു വെച്ചു സാധരണ ജീവിതത്തിലേക്ക് കടക്കുകയാണവൾ.  ഒരു വേളയിൽ തന്നെ പീഡിപ്പിച്ചവനെ തിരിച്ചറിഞ്ഞിട്ടും അവനെ തന്റെ ജീവിതത്തിലേക്ക് വീണ്ടും  വിളിക്കുകയാണവൾ. 

കാമം മാത്രമാണോ ഇതിന് ആധാരം?? അല്ല… അവളുടെ ജീവിതത്തെ അടുത്തറിയണം… അവളുടെ മാനസിക തലങ്ങളിലൂടെ കടന്നു പോകുമ്പോൾ സിനിമ വളരെയധികം ചിന്തിപ്പിക്കുന്നു. 

ചിത്രത്തിൽ വരുന്ന ഏത് കഥാപാത്രത്തെയും കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ എടുക്കാൻ കഴിയും. കാരണം ഓരോരുത്തര്ക്കും പറയാൻ ഏറെയുണ്ട്… പറഞ്ഞു തീരാത്ത അത്രയും.. പല പല സാഹചര്യങ്ങളും സന്ദർഭങ്ങളും. 

Elle ഒരു പക്വതയാർന്ന സിനിമയാണ്. ഒരിക്കലും ഒരു സാധാരണ ചിത്രമായി കാണേണ്ട ഒന്നല്ല ഇതെന്ന് ഇതേക്കുറിച്ചുള്ള ചർച്ചകൾ വ്യക്തമാക്കുന്നു.  തികച്ചും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന മികച്ച സിനിമ അനുഭവം. 

Click To Download Movie