“അത് ഡൊമിനിക് ടോറട്ടോ അല്ല… അവൻ അങ്ങനെ ചെയ്യുമെന്നു കരുതുന്നുന്നില്ല. ഇനി അഥവാ അവൻ എന്തെങ്കിലും ചെയ്യണണെങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും നല്ല ഉദ്ദേശം ഉണ്ടാകും.. ”

Film    –  Fast And Furious 8 

Genre  –  Action, Thriller. 

ഏറ്റവും കൂടുതൽ ബോംബ്‌  സിനിമകൾ ഇറങ്ങുന്ന ഒരു ഇന്ഡസ്ട്രി ഹോളിവുഡ് ആണെന്ന് പറയാൻ പറ്റാത്തത് തമിഴും തെലുങ്കും പടച്ചു വിടുന്ന ബോംബുകൾ ഹോളിവുഡിന്റെ എണ്ണത്തേക്കാൾ കൂടുതൽ ആയതു കൊണ്ടാണ്. അല്ലാതെ ഇവ തമ്മിൽ ബജറ്റ് വ്യത്യാസം അല്ലാതെ വേറൊന്നും കാണുന്നില്ല. അത്തരത്തിൽ ഇറങ്ങിയ ഒരു ഭൂലോക ബോംബ്‌  പടത്തിന്റെ എട്ടാം ഭാഗമാണ് ഇത്. ദോഷം പറയരുതല്ലോ,  ആക്‌ഷൻ രംഗങ്ങൾ മികച്ചവ ആയിരുന്നു. അതിൽ ലോജിക് തീരെ ഇല്ല എന്നത് ഒരു വശത്തിരിക്കട്ടെ,  കാണാൻ കിടു ആയിരുന്നു. ഇതുപോലുള്ള ഒരു സിനിമയിൽ നിന്നും പ്രതീക്ഷിച്ചതും അതൊക്കെ തന്നെ. 

ഡോമിനിക് ആയി വിൻ ഡീസൽ ഒരേ മുഖഭാവത്തോടു കൂടി ചിത്രം മുഴുവൻ അഭിനയിച്ചു. കുറച്ചു വികാരരംഗങ്ങൾ കൈകാര്യം ചെയ്യേണ്ട സമയം ടിയാൻ എപ്പോ ആക്ഷൻ രംഗം വരും എന്ന് വെയിറ്റ് ചെയ്യുന്ന പോലെ തോന്നി. കിട്ടിയ ആക്ഷൻ സീനുകൾ മനോഹരവുമാക്കി, ഏറ്റവും കൂടുതൽ ക്ലാപ്പുകൾ നേടിയതും ഇദ്ദേഹം തന്നെ 

ഹോബ്സ് ആയി ദ്വയൻ ജോൺസൻ കലക്കി. അവഞ്ചേഴ്സിൽ ഹൾക് ആയി എടുക്കാൻ പറ്റിയ ആൾ ആയിരുന്നു. മുഷ്ടി ചുരുട്ടി ഇടിക്കുമ്പോൾ അവിടം തകരുന്നതൊക്കെ കണ്ടപ്പോൾ ഹൾക്കിനെ ഓർമ വന്നു.

ജേസൺ ആയിരുന്നു എന്റെ ഇഷ്ട കഥാപാത്രം.കിട്ടിയത് നന്നായി ചെയ്തു, അവസാന രംഗങ്ങളിൽ കുറെ കയ്യടി നേടി, മൊത്തത്തിൽ പൊളിച്ചു.

ചാർലിസ് തെറോൺ നല്ല ബോറായിരുന്നു, വിൻ ഡീസലിന്റെ കൂടെ അഭിനയിച്ചതിനാലാകും മുഖത്ത് ഒരു വികാരവും വന്നു കണ്ടില്ല. ഇവരുടെ കഥാപാത്രത്തെ വെച്ചു ഇനിയും ഈ  സീരീസ് മുന്നോട്ടു പോകും എന്നോർക്കുമ്പോൾ എന്തോ പോലെ…

റസ്സലും മറ്റുള്ളവരും നന്നായി കയ്യടി നേടിയിട്ടുണ്ട്.ഈ കയ്യടി കയ്യടി എന്ന് പറയാൻ കാരണം നർമം ആയാലും ആക്ഷൻ ആയാലും എല്ലാ കഥാപത്രങ്ങൾക്കും ഓരോന്ന് നല്കിയിട്ടുണ്ട്.അത് കൊണ്ട് എല്ലാവർക്കും കയ്യടി ധാരാളം കിട്ടുന്ന ഒരു പടം കൂടിയാണിത്.

കഥ ഒറ്റവരിയിൽ പറഞ്ഞു തീര്ക്കാൻ പറ്റും.അത്രയ്ക്ക് ക്ലീഷേ ആണ്.പക്ഷെ ആക്ഷൻ സീനുകളാൽ സമ്പന്നമായതിനാൽ തീയേറ്ററിൽ നല്ലൊരു വിരുന്നു ആയിരുന്നു.കാർ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ,ഇതിൽ കാണാം..അവസാന രംഗങ്ങളിലെ ആക്ഷനുകൾ കോരിത്തരിപ്പിക്കുന്ന വിധം ആയിരുന്നു. ലോജിക്ക് ഒന്നും നോക്കരുത് എന്നതും പ്രത്യേകം ഓർമിപ്പിക്കുന്നു.

മൊത്തത്തിൽ ഒരു തവണ തീയേറ്ററിൽ പോയി എന്ജോയ്‌ ചെയ്യാവുന്ന പടം. എനിക്ക് കിട്ടിയത് അഞ്ചിൽ രണ്ടര സംതൃപ്തി ആണ്. നിങ്ങൾ തിയേറ്ററിൽ തന്നെ പോയി കണ്ട്‌ വിലയിരുത്തുക.അഭിപ്രായം വ്യക്തിപരം.
For More – sidyzworld.Wordpress.Com