ബൈജു കുമ്പളം… എന്റെ നാടും നാട്ടുകാരും വളരെയേറെ പ്രിയപ്പെട്ടതാണ്. ഞാൻ ആദ്യമായി ബാറ്റ് പിടിക്കാൻ പഠിപ്പിച്ച പയ്യൻ ഇന്നു വളരെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു. അതിനെക്കാൾ സന്തോഷം അവന്റെ പേരിന് പിറകിൽ കുമ്പളം എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ കിട്ടുന്ന അഭിമാനമാണ്… എന്റെ കുമ്പളം ബ്രദേഴ്‌സ് ക്ലബ്ബിൽ കളിച്ചു വളർന്ന പയ്യൻ… ഇനിയും ഒരുപാട് കുട്ടികൾ അവനെപ്പോലെ വളരണം. 

ചിത്രം – രക്ഷാധികാരി ബൈജു ഒപ്പ് (2017)

വിഭാഗം – ഡ്രാമ 

Whats Good? 

നൊസ്റ്റാൾജിയയുടെ ഒരു കലവറയാണ് ഈ ചിത്രം.  ചിത്രം തുടങ്ങുമ്പോൾ കാണിക്കുന്ന പിള്ളേരുടെ ക്രിക്കറ്റ് കളി മുതൽ അവസാന രംഗം വരെ തനി നാടൻ. നാടും നാട്ടിൻപുറവും നന്നായി ചിത്രീകരിച്ച ഒരു സിനിമ 

Whats Bad? 

യാതൊരു വിധ കഥയുമില്ലാത്ത അവതരണം. ഒരു സിനിമയെ മുന്നോട്ടു കൊണ്ട് പോകേണ്ട ആകാംക്ഷ പ്രേക്ഷർക്ക് നൽകുന്നില്ല. രണ്ടര മണിക്കൂറിൽ കൂടിയ നീളം വല്ലാതെ മുഷിപ്പിക്കുകയും ചെയ്യുന്നു. 

Watch It Or Not? 

ഫോട്ടോഗ്രാഫർ,റോസ് ഗിറ്റാറിനാൽ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണിത്. നായകനായി ബിജു മേനോൻ അഭിനയിക്കുന്നു.എന്നാൽ പൂർണ്ണമായും നായകനെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന ഒരു ചിത്രമല്ലിത്.ഒരു നാടും നാട്ടുകാരും അവരുടെ ക്ലബ്ബും കളികളും നിറഞ്ഞ ഒരു ചിത്രം. നന്മ നിറഞ്ഞ നാട്ടുകാർക്കിടയിൽ ഒരു ചെറിയ ചട്ടമ്പി വില്ലനുമുണ്ട്.

പിള്ളേരുടെ സാറ്റ് കളി തുടങ്ങി ക്രിക്കറ്റ് വരെയും നാട്ടിൻ പുറങ്ങളിൽ പെയ്യുന്ന മഴയുടെ ഭംഗിയും,എത്ര പണം കിട്ടിയാലും നാട്ടിൽ നിൽക്കുന്ന സുഖം കിട്ടുന്നില്ല എന്ന നിലപാടുള്ള പ്രവാസിയും, പ്രവാസത്തിനു പോയി മനപൂർവം തിരിച്ചെത്തുന്ന നാട്ടുകാരനും പിള്ളേരെ ശല്യപ്പെടുത്തുന്ന അമ്മാവനും വെളുത്ത പെണ്ണിനെ കെട്ടാനായി സ്ഥിരം പെണ്ണുകാണാൻ നടക്കുന്നവനും അവനെ പ്രേമിക്കുന്ന അയല്പക്കത്തെ പെണ്ണും അതേ പോലെ നിരവധി നല്ല കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്.

നൊസ്റ്റാൾജിയ മാത്രം നൽകിയാൽ ഒരു സിനിമ ആസ്വദിക്കാൻ പറ്റുന്ന പോലെ ആകുമോ? ഒരു ആകാംക്ഷയും നൽകുന്നില്ല എന്ന് മാത്രമല്ല സിനിമയുടെ എത്ര രംഗങ്ങൾ മിസ്സ്‌ ചെയ്താലും ഒരു കുഴപ്പവുമില്ല.കാരണം  രണ്ടര മണിക്കൂർ ഒരേ പാതയിൽ പോയി അവസാന പത്ത് മിനുട്ടിൽ കഥ പറയാൻ നോക്കുന്നതാണ് നാം കാണുന്നത്. ഈയൊരു കാര്യം പറയാനായി ഇത്രയും നേരം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കണോ എന്ന ചോദ്യം എന്നിൽ നിന്നുയർന്നു. നല്ലൊരു നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു അവസാനിക്കുന്ന ചിത്രം ഒന്ന് ചിന്തിപ്പിക്കും എന്നത് തീർച്ച.

പ്രകടങ്ങൾ നോക്കിയാൽ ബിജു മേനോനു യാതൊരു വെല്ലുവിളിയും ഇല്ല.നന്നായി ചെയ്തു, നായികയായ ഹന്നയും അജു വർഗീസും ജനാര്ദ്ദനനും തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിലുണ്ട്. അവരുടെ പ്രകടനങ്ങൾ ഒന്നും മനസ്സിൽ നില്ക്കില്ല എങ്കിലും കൃഷ്ണ എന്ന നടിയുടെ പ്രകടനം നന്നായി തോന്നി. അജു വർഗീസിനോട് സംസാരിക്കുന്ന രംഗങ്ങളൊക്കെ കൃത്രിമത്വമില്ലാതെ ചെയ്തു. ചേതൻ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. 

ബിജിപാൽ ഈണം നൽകിയ ഗാനങ്ങൾ ശരാശരിയും പശ്ചാത്തല സംഗീതം ശരാശരിക്കു മുകളിലായും തോന്നി. ഛായാഗ്രഹണം നന്നായി തോന്നി. മഴ പെയ്യുന്ന രംഗങ്ങളും മറ്റും നല്ല റിയാലിറ്റി ഉണ്ടായിരുന്നു. 

Final Word

നൊസ്റ്റാൾജിയ നിറഞ്ഞ ഒരു ചിത്രം. മേല്പറഞ്ഞ പോലെ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചു നടന്ന കുട്ടിക്കാലവും ഗ്രാമവും ഗ്രാമപ്രദേശ നന്മയും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ധൈര്യമായി കാണാം. അല്ലാത്തവർക്ക് ഇതൊരു ശരാശരി ചിത്രം മാത്രം. 

Rating 

എന്നിലെ പ്രേക്ഷകന്റെ സംതൃപ്തിയാണല്ലോ റേറ്റിംഗ് ആയി നല്കുന്നത്. എനിക്ക് കിട്ടിയത് ഒരു ശരാശരി സംതൃപ്തി മാത്രമാണ്. അതിനാൽ ഞാൻ നല്കുന്നത് അഞ്ചിൽ രണ്ടര മാർക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാകാം..തീയേറ്ററിൽ ചിത്രം കണ്ട്‌ വിലയിരുത്തുക എന്നപേക്ഷ.