“കാത്തിരിപ്പുകൾ…. നീണ്ട കാത്തിരിപ്പുകൾ… സ്വന്തം ജീവന് വേണ്ടിയാണ് കാത്തിരിക്കുന്നത്… ഞാൻ ചവിട്ടിയിരിക്കുന്ന മൈൻ എന്റെ കാലൊന്നു അനങ്ങിയാൽ പൊട്ടിത്തെറിക്കും… എന്റെ സ്വപ്നങ്ങളുടെ കൂടെ ഞാനും ഇല്ലാതാകും…”

Film  –  Mine (2016)

Genre – Psychological Thriller. 

ഒരു കൃത്യത്തിനായി പോവുകയും അത് പരാജയമായി മാറിയതിനാൽ തിരിച്ചു പോകും വഴി ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന മൈൻ അറിയാതെ ചവിട്ടുന്ന രണ്ടു പേരുടെ കഥയാണ്‌ ഈ ചിത്രം.  

രക്ഷിക്കാനായി തന്റെ പട്ടാളസേന എത്തും വരെ കാത്തിരിക്കേണ്ടി വരിക എന്നതാണ് മുന്നിലുള്ള വഴി. പക്ഷെ അവർ എത്താനായി വൈകുന്ന ഓരോ നിമിഷവും ജീവന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ലാതെ നായകന്റെ മനസ്സിൽ ഉരുത്തിരിയുന്ന പല വികാരങ്ങളുമാണ് ചിത്രം. 

ദാഹിച്ചു വലഞ്ഞു ദിവസങ്ങൾ നിൽക്കേണ്ടി വരുമ്പോൾ വെള്ളം കൊടുക്കുന്ന ഒരു കറുത്ത മനുഷ്യന്റെ കഥാപാത്രം മനസ്സിൽ തങ്ങി നിൽക്കും. മാത്രമല്ല നായകനായി അഭിനയിച്ച അർമി ഹാമർ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഒരു ചെറിയ മുഷിപ്പ് ഉണ്ടാകുമെങ്കിലും ക്ലൈമാക്സ്‌ കണ്ട്‌ കഴിയുമ്പോൾ ഒരു തൃപ്തിമനസ്സിന് വരും. 

ഒരു സർവൈവൽ ത്രില്ലർ ഗണത്തിലും സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിലും പെടുത്താവുന്ന നല്ലൊരു ചിത്രം. 

Click Here To Download Movie