“അവളുടെ മരണത്തിന്റെ പേരിൽ ചോദ്യം ചെയ്യാനായി എന്നെ ഇവിടെ വിളിച്ചു വരുത്തി എങ്കിലും എന്തോ ഒരു അപകടം ഞാൻ മണക്കുന്നു. വളരെ കൃത്യതയോടെ ചെയ്ത കാര്യത്തിലും പാളിച്ചകൾ വരുമോ?? ഇന്നത്തെ രാത്രി എങ്ങനെയും കഴിഞ്ഞാൽ ഇതിനൊരു ഉത്തരമാകും” 

Movie  –  El Cuerpo aka The Body (2012)

Genre –   Suspense Thriller

ഈ ഗ്രൂപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപെട്ട സ്പാനിഷ്‌ ചിത്രമാണിത്. അതിനുള്ള കാരണം എന്തെന്നാൽ ആരെയും പിടിച്ചിരുത്തുന്ന ആഖ്യാനവും നല്ല കിടിലൻ സസ്പെന്സ് ക്ലൈമാക്സിൽ വരും എന്നതാണ്. ഒരൊറ്റ രാത്രിയിൽ നടക്കുന്ന കഥ, കഥാപാത്രങ്ങളും വളരെ കുറവ്… സിംപിളായ കഥാതന്തു… യാതൊരു മുഷിച്ചിലും ഇല്ലാതെ കാണാവുന്ന ഉഗ്രൻ ചിത്രം. 

ചിത്രത്തിലെ ഛായാഗ്രഹണം, ശബ്ദമിശ്രണം എന്നിവ വളരെ മികച്ചു നിന്നു.  നിശബ്ദത പോലും നമ്മെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ്.  കഥ സഞ്ചരിക്കുന്ന രീതി പ്രേക്ഷകനെ കുഴപ്പിക്കുന്നുമില്ല, എന്നാൽ യഥാർത്ഥ സസ്പെൻസ് ഊഹിക്കാൻ അനുവദിക്കില്ല എന്നതിലാണ് സിനിമയുടെ യഥാർത്ഥ വിജയം. 

ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക. നല്ലൊരു അനുഭവം സമ്മാനിക്കും എന്നുറപ്പ്.  

Click To Download Movie