” ഞാനൊരു സ്വവർഗാനുരാഗിയെ ഭക്ഷിക്കില്ല” 

” ഇന്നലെ കൊണ്ട് വന്ന വേശ്യയെ ഭക്ഷിക്കാൻ പറ്റില്ല, ഇന്നിപ്പോൾ ഇവനെയും പറ്റില്ല.. എന്താ കാരണം?”

“നമ്മുടെ ആചാരങ്ങൾക്ക് ഇവയൊന്നും സാധ്യമല്ല. ഭക്ഷിക്കാൻ ഉള്ളവരെ പ്രത്യേകം തിരഞ്ഞെടുക്കാൻ കഴിയണം”

Genre – Cannibal Horror Thriller

അച്ഛന്റെ മരണശേഷം  പിന്തുടരേണ്ട ആചാരങ്ങൾ,അനിഷ്ഠാനങ്ങൾ  പിന്തുടരേണ്ടവരായി ബാക്കി കുടുംബാംഗങ്ങൾ  നിർബന്ധിതരാകുന്നു. മനുഷ്യരെ ഭക്ഷിക്കുന്ന ആചാരമാണവർ പിന്തുടരുന്നത്. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ മരിച്ച അച്ഛന്റെ വയറ്റിൽ നിന്നും ഒരാളുടെ വിരൽ കിട്ടിയ വിവരം അറിഞ്ഞ രണ്ടു പോലീസുകാരും കൂടി ചേരുന്നതോടെ നല്ല ത്രില്ലിംഗ് ആയുള്ള കഥയായി മാറുന്നു.

ചോരപ്പുഴ ഒഴുകുന്ന രീതിയിൽ വയലൻസ് ചിത്രീകരിച്ചിട്ടില്ല.മാത്രമല്ല യാതൊരു മടുപ്പും കൂടാതെ കാണാനും കഴിയുന്ന ഒരു ചിത്രം. പല രംഗങ്ങളും പ്രതീക്ഷിക്കാത്ത രീതിയിൽ മാറുന്നതും സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. 

സിനിമയുടെ അവസാനഭാഗം മികച്ചതായി തോന്നി. വളരെ ഡാർക്കായ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാം. അല്ലാത്തവർ ഒഴിഞ്ഞു നിൽക്കുക. മാനസികമായി ചില രംഗങ്ങൾ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാം.  

Click To Download Movie