“ഒരിക്കലും കള്ളത്തരം ജീവിതത്തിൽ കാണിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. എനിക്കെന്ന് പറയാൻ ഈ ലോകത്ത് എന്റെ ഏട്ടത്തി മാത്രമേയുള്ളൂ… ഏട്ടത്തിയ്ക്ക് ഒരു നല്ല ജീവിതം നൽകാനായി ഞാൻ തിരഞ്ഞെടുത്ത ഈ മാർഗം എന്നെ ഈ നിലയിൽ എത്തിച്ചു. ഇവിടുന്നു ഒരു മടങ്ങിപ്പോക്ക് അസാധ്യമാണോ?” 

ചിത്രം – പാമ്പുസട്ടൈ (2017)

വിഭാഗം – ക്രൈം ഡ്രാമ 

ബോബി സിംഹ, കീർത്തി സുരേഷ്, മുക്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം. ഒരു മുപ്പതു വർഷം മുൻപ് ഇറങ്ങേണ്ട കഥ ഈ കാലഘട്ടത്തിൽ എങ്ങനെയോ വന്നുപെട്ടു.  കള്ളനോട്ടും അവ അടിക്കുന്ന കൂട്ടവും വില്ലന്മാർ ആകുമ്പോൾ ഒരു സാധാരണക്കാരൻ നായകൻ ആകുന്നു. 

കഥ സീരിയസ് ആകും മുൻപ് നായകനും ഒരു പ്രണയവും അതിനോട് ചേർന്ന് രണ്ടു കോമഡിയും വേണമല്ലോ. അതും കുത്തികയറ്റിയിട്ടുണ്ട്. സീരിയസ് ആകുമ്പോൾ നാം കാണുന്നത് നിസ്സഹായനായ നായകനെയും.  രണ്ടര മണിക്കൂറോളം നിസ്സഹായനായി നിന്നു അവസാനത്തെ അഞ്ചു മിനിറ്റിൽ വിശ്വരൂപം കാണിക്കുന്ന നായകനെ തെല്ലു സഹതാപത്തോടെയേ കാണാൻ പറ്റൂ. 

ഇമോഷണൽ രംഗങ്ങൾ ആവശ്യത്തിൽ അധികമുള്ള ഒരു ചിത്രം. താല്പര്യമുള്ളവർക്ക് കാണാം.