“എന്റെ എട്ടു വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നവനെയാണ് എന്റെ മുന്നിൽ കിട്ടിയിരിക്കുന്നത്. ഏഴു ദിവസങ്ങൾ ഇവന് എത്രത്തോളം വേദന നല്കാൻ കഴിയുമോ അത്രയും നൽകി ഏഴാം നാൾ, എന്റെ മകളുടെ ജന്മദിനത്തിന്റെ അന്ന് ഇവനെ ഞാൻ കൊലപ്പെടുത്തും” 

Movie – 7 Days (2010)

Genre – Psychological Thriller

യാതൊരു പുതുമയും ഇല്ലാത്ത ഒരു കഥ തന്നെ. എന്നാൽ അവതരിപ്പിച്ചിരിക്കുന്ന വിധം വ്യത്യസ്തമാണ്. പ്രതികാരം ചെയ്യുന്ന കഥകൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ പ്രതികാരം എന്ന വികാരത്തെ മാത്രമായി ഒരു ചിത്രം നീങ്ങുന്നത് വളരെ ചുരുക്കമാണ്. അതായത് പ്രതികാരം ഒരാളെ എത്രത്തോളം കീഴ്പ്പെടുത്തും എന്നതും തന്റെ പ്രതികാരനിർവഹണം ചെയ്യുന്ന വേളയിൽ പോലും തന്റെ നഷ്ടങ്ങൾ ഇല്ലാതെ ആകുന്നില്ല എന്ന തിരിച്ചറിവും ഒന്ന് സന്തോഷിക്കാൻ പോലും തനിക്ക് ആകുന്നില്ല എന്ന സത്യവും ചിത്രം കാണുന്ന പ്രേക്ഷകനെ മാനസികമായി ബുദ്ധിമുട്ടിക്കും. 

വയലൻസ് വളരെ റിയൽ ആയി കാണിച്ചിരിക്കുന്നു, അതിനാൽ തന്നെ വയലൻസ് രംഗങ്ങൾ ആരുടേയും മുഖം ചുളിപ്പിക്കും. കൊറിയക്കാരൊക്കെ എത്രയോ ഭേദം എന്നുവരെ ചിന്തിച്ചുപോകും. അതിന്റെ കൂടെ മാനസികമായി നമ്മെ തളർത്തുന്ന അഭിനയം കൂടി ആകുമ്പോൾ സംവിധായകൻ വിജയിക്കുന്നു. 

അഭിനയം എന്ന വിഭാഗത്തിന് മുഴുവൻ മാർക്ക്‌ നൽകേണ്ടി വരും. എന്തെന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിത്രമാക്കി മാറ്റിയതിൽ അഭിനേതാക്കളുടെ പങ്ക് ചെറുതല്ല. ഒരു വയലൻസ് ചിത്രം എന്നതിലുപരി നല്ലൊരു പ്രതികാരകഥ. 

Click To Download Movie