“ലോകം അവസാനിക്കാറായി… എന്നിലെ വിഷാദത്തിന്റെ ഒരു കാരണങ്ങളിൽ ഒന്നാണ് അത്. എന്റെ വിഷാദവും അതിന്റെ കാരണങ്ങളും മറ്റുള്ളവർ മനസ്സിലാക്കാൻ പറ്റാതെ പോകുന്നിടത്ത് എന്റെ പരാജയവും പതനവും തുടങ്ങുന്നു.”

Movie  –  Melancholia (2010)

Genre – Drama

Lars Von Trier എന്ന സംവിധായകന്റെ കുപ്രസിദ്ധമായ Antichrist എന്ന സിനിമയ്ക്ക് ശേഷം Depression Trilogy യിലെ രണ്ടാം ചിത്രം. ആന്റിക്രൈസ്‌റ്റു പോലെ അതിഭീകരമായ വയലൻസോ ലൈംഗികതയോ ഇതിലില്ല. തീം വിഷാദ രോഗം തന്നെ.

ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ടാൽ അതിശയിച്ചു പോകും. അത്ര മാത്രം ഭംഗിയുണ്ട് ഓരോ ഫ്രെയിമും. ആദ്യത്തെ നാല് മിനുട്ടിൽ തന്നെ ചിത്രം പറയുന്ന വിഷ്വൽ ലാംഗ്വേജ് നമുക്ക് മനസ്സിലാകും. പല ചാപ്റ്റർ ആയി മുന്നേറുന്ന സിനിമയിൽ Kristen Dunst നായികയായി അഭിനയിക്കുന്നു.  സ്പൈഡർ മാൻ സിനിമകളിലൂടെ പരിചിതമായ നായിക. രണ്ടു രംഗങ്ങളിൽ പരിപൂർണ്ണ നഗ്നയായി ക്രിസ്റ്റൻ എത്തുന്നത്‌ കഥാപാത്ര പൂർണ്ണതയ്ക്കു വേണ്ടി ആയിരുന്നു എന്നത് വ്യക്തം.

ഒരിക്കൽ പോലും ഒരു ഇക്കിളി രംഗത്തിനു വേണ്ടി നഗ്നത ഉപയോഗിച്ചിട്ടില്ല.വളരെ സ്ലോ ആയി നീങ്ങുന്ന കഥാഗതി പലപ്പോഴും ഉറക്കത്തിലേക്ക് വഴുതി വീഴ്ത്തും എന്നതും ഓർമിപ്പിക്കട്ടെ. ഒന്ന് മുഖം കഴുകി വന്നു ചിത്രം മുഴുവനായി കണ്ട്‌ തീർത്താൽ നല്ലൊരു അനുഭവമായി തോന്നും.

എല്ലാതരം പ്രേക്ഷകരെയും ഒരേ പോലെ ആകർഷിക്കുന്ന ഒന്നല്ല എന്ന സത്യം മുൻനിർത്തി പറയുകയാണ്‌.. നിങ്ങൾക്ക് ഈ ചിത്രം ആസ്വദിക്കാൻ കഴിഞ്ഞാൽ മനുഷ്യ വികാരത്തെ ഭംഗിയായി തിരശീലയിൽ കാണിച്ച ഒരു സിനിമ ആസ്വദിക്കാം.

Click To Download Movie