“എന്റെ മകളുടെ പ്രായമേ അവൾക്കു കാണൂ.. നഗ്നയായി എന്റെ മുന്നിൽ നില്കുന്ന അവളുടെ ഇംഗിതത്തിനു വഴങ്ങാൻ എനിക്കാവില്ല.. എന്നാൽ അതേസമയം ഞാൻ ബലഹീനനുമായി മാറുന്നു. സ്വന്തം ഭാര്യയുടെയും മകളുടെയും മരണത്തിന്റെ കുറ്റബോധം വിട്ടൊഴിയും മുൻപേ ഇങ്ങനെയൊരു സാഹചര്യവും കൂടി??”

Film  – Sleeper’s Wake (2012)

Genre – Drama

ഇംഗ്ലീഷ് ഭാഷയിലുള്ള സൗത്ത് ആഫ്രിക്കൻ ചിത്രം. ഇതേ പേരിലുള്ള ഒരു നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണീ ചിത്രം. നോവലും സിനിമയും ത്രില്ലർ എന്ന ജോണറിൽ ആണ് അറിയപ്പെടുന്നത് എങ്കിലും ഒരു മധ്യവയസ്ക്കനും പതിനാറു വയസ്സുള്ള പെൺകുട്ടിയും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ത്രിൽ മാത്രമേ സിനിമ നല്കുന്നുള്ളൂ.. 

അതിസുന്ദരിയായ നായികയെ ഒരു മെറ്റീരിയൽ എന്നതിലുപരി നല്ലൊരു അഭിനയം കാഴ്ച വെക്കാൻ സംവിധായകൻ മിനക്കെട്ടില്ല എന്നത് വ്യക്തം. നായകനായ  ലയണൽ ന്യൂട്ടൻ നല്ല പ്രകടനം ആയിരുന്നു. ആഫ്രിക്കൻ വനാന്തരങ്ങൾ വളരെ മികച്ച രീതിയിൽ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

ഇമോഷണൽ രംഗങ്ങൾക്ക് യാതൊരു തരത്തിലും പ്രേക്ഷകനുമായി ഇടപഴകാൻ പറ്റിയില്ല എന്നാണ് എന്റെ അഭിപ്രായം. ചിത്രത്തിന്റെ ക്ലൈമാക്സ്‌ വലിയൊരു നിരാശയും സമ്മാനിച്ചു. ഒരുപക്ഷേ നിങ്ങൾക്ക് ഇത്തരം ചിത്രങ്ങളോട് താല്പര്യം ഉണ്ടെങ്കിൽ നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കാം. 

Click To Download Movie