“ചെയ്യാത്ത കുറ്റത്തിന് നിയമം എന്നെ കൊലപാതകി ആക്കി. യഥാർത്ഥ കൊലയാളിയെ കണ്ടെത്തി അവനെ കൊന്നാൽ മാത്രമേ എന്റെ ലക്ഷ്യം പൂർത്തിയാകൂ.. ഈ അവസരം ഞാൻ അതിനായി ഉപയോഗിക്കും” 

സിനിമ  – ലക്ഷ്യം (2017)

വിഭാഗം – ത്രില്ലർ 

Whats Good? 

സിനിമയുടെ ദൈർഘ്യം,  അഭിനേതാക്കളുടെ പ്രകടനം,  കാനന ഭംഗി നിറഞ്ഞ ഛായാഗ്രഹണം. 

Whats Bad? 

ഊഹിക്കാവുന്ന കഥ,  രണ്ടാം പകുതി യാതൊരു വിധത്തിലും ത്രില്ലിംഗ് അല്ലാതെ ഇരുന്നത്. 

Watch It Or Not? 

ജീത്തു ജോസഫ്‌ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ത്രില്ലർ സിനിമകൾ ആണ് ഓർമ വരുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ അദ്ധേഹത്തിന്റെ പടങ്ങളും ഉണ്ട്. അദ്ദേഹം കഥയെഴുതിയ ചിത്രമാണ് ലക്ഷ്യം.  

ജയിലിൽ നിന്നും വരും വഴി കാട്ടിൽ അപകടം സംഭവിച്ചു അത് വഴി രണ്ടു തടവുപുള്ളികൾ രക്ഷപെടുകയും അതിൽ ഒരാളുടെ ചെയ്യാത്ത കുറ്റത്തിന്റെ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ രണ്ടു പേരും ശ്രമിക്കുന്നതാണ് കഥ.  

ലക്ഷ്യം സിനിമയിൽ സംഭവിച്ചത് എന്തെന്നാൽ ആദ്യ പകുതിയിൽ തന്നെ അവർ പറയാനുള്ള കഥ പറഞ്ഞു കഴിഞ്ഞു. ഇനിയുള്ള ക്ലൈമാക്സിനായി രണ്ടാം പകുതി വലിച്ചിഴയ്ക്കുന്നു. കഥയുടെ പോക്കും കഥാപാത്രവികാസവും കാണുമ്പോൾ തന്നെ ഊഹിച്ചെടുക്കും വിധം സിമ്പിൾ ആണ് ലക്ഷ്യം എന്നത് ഒരു പോരായ്മയായി കാണാം. 

ഇന്ദ്രജിത്ത്, ബിജു മേനോൻ, ശിവദ എന്നിവർ നല്ല പ്രകടനം കാഴ്ച വച്ചു. ഇവർക്ക് യാതൊരു ചലഞ്ചും ഇല്ലായിരുന്നു എന്നത് വേറെ കാര്യം. കഥാപാത്രങ്ങൾ ആവശ്യമില്ലാതെ സ്വപ്നം കാണുന്നു എന്നതാണ് മറ്റൊരു പോരായ്മ. അതായത് ചില രംഗങ്ങൾ കാണിച്ചു അത് റിയൽ അല്ല, അയാൾ സ്വപ്നം കണ്ടതാണ് എന്ന വിധത്തിൽ പ്രേക്ഷകനെ കളിയാക്കുന്നു സംവിധായകൻ. 

ക്ലൈമാക്സ്‌ അടക്കം പലതും ഊഹിക്കാൻ പറ്റും വിധം ആയതു ചിത്രത്തെ എത്രത്തോളം ബാധിക്കും എന്ന് കണ്ടറിയാം. 

Final Word

അനാവശ്യ രംഗങ്ങൾ അധികം ഇല്ലാത്ത ഒരു കൊച്ചു ത്രില്ലർ. നിരാശയും ഉണ്ടാകില്ല തൃപ്തിയും ഉണ്ടാകില്ല. 

Rating – 2.5/5