” ഗർഭിണിയായ അവളെ അതിക്രൂരമായി ആരോ പീഢിപ്പിച്ചിരിക്കുകയാണ്. ലൈംഗികമായുള്ള പീഡനത്തിനു പുറമേ അവളെ മർദ്ദിച്ചു മുഖം മുഴുവൻ രക്തത്താൽ നിറഞ്ഞ് തിരിച്ചറിയാനാവാത്ത വിധം ഉപദ്രവിച്ചിരിക്കുന്നു. ഇത് ചെയ്തവൻ എത്രത്തോളം നീചനായിരിക്കണം? 

Film – Irreversible 

Genre – Psycholigical Thriller. 

വളരെയധികം വിവാദങ്ങളിൽ അകപ്പെട്ട ചിത്രം. ലോകത്തിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന മോണിക്ക ബെല്ലൂച്ചിയുടെ പത്തു മിനുറ്റിൽ കൂടുതൽ നീണ്ട റേപ്പ് സീൻ എന്ന പേരിൽ അൽപം ഇക്കിളിയുള്ള വാർത്തയായാണ് ഞാനീ ചിത്രം ആദ്യം കേൾക്കുന്നത് എങ്കിലും ചിത്രം തുടങ്ങി ആദ്യ 10 മിനുറ്റിൽ ഈ ചിത്രം ഒരു സാധാരണ ചിത്രമല്ല എന്ന് മനസ്സിലായി. 

13 സീനുകൾ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. അത് റിവേഴ്സ് ആയി ആണ് കാണിച്ചിരിക്കുന്നതും. അതായത് ക്ലൈമാക്സ് ആദ്യം കണ്ട് തുടക്കം അവസാനം കാണുന്ന അവസ്ഥ. അപ്പോൾ സ്വാഭാവികമായും ഏവരും ചിത്രത്തിന്റെ ക്ലൈമാക്സ് ആദ്യമേ അറിഞ്ഞാൽ പിന്നെന്ത് തുടർന്ന് കാണാൻ എന്ന സംശയം ഉണരും. പക്ഷേ ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും. 

ചിത്രത്തിന്റെ തീം വളരെയധികം ഡാർക്ക് ആണ് . ബെല്ലൂച്ചിയുടെ റേപ്പ് സീൻ (Anal Rape) ആരേയും അസ്വസ്ഥമാക്കുന്ന വിധം റിയാലിറ്റി നിറഞ്ഞതാണ്. അതിന്റെ ദൈർഘ്യവും സാധാരണയിൽ കൂടുതൽ, കൂടാതെ സ്വവർഗ്ഗ രതിക്കാർക്കുള്ള BDSM ക്ലബ്ബും അവിടുത്തെ രംഗങ്ങളും കൂടിയാകുമ്പോൾ നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു ചിത്രയായിത്തീരുമിത്. 

ക്രൂരത, വയലൻസ്, ലൈംഗികത എന്നതിലുപരി വേറെ എന്തൊക്കെ ചിത്രം മുന്നോട്ട് വെയ്ക്കുന്നു എന്ന് ചോദിച്ചാൽ ആഖ്യാന രീതി തന്നെ. Twisted Movie എന്നുള്ള വിശേഷണം 100 % അർഹിക്കുന്നു. സംവിധായകന്റെയും  അഭിനേതാക്കളുടേയും ഒരു ബോൾഡ് അറ്റംപ്റ്റ് തന്നെയാണീ ചിത്രം. ധൈര്യമായി കാണാം. നിരാശരാകില്ല. 

Click To Get Film.