” ഇത്രയും കാലം എന്റെ കൂടെ നിന്ന വിശ്വസ്തനായ സേവകനെ വിശ്വസിക്കണോ അല്ലെങ്കിൽ സ്വന്തം ചോര ആയ എന്റെ കൊച്ചു മകൻ പറയുന്നത് വിശ്വസിക്കണമോ? സർക്കാർ എന്നത് ഒരു പദവിയല്ല,  ഒരു ആശയമാണ്.. പദവി ആഗ്രഹിക്കുന്ന ദുരാഗ്രഹികൾ സർക്കാർ ആയി മാറാൻ ആഗ്രഹിക്കുന്നു. ഇവരും അതുപോലെയാണോ?” 

Movie  –  Sarkar 3 

Genre  – Action, Mystery

Whats Good? 

അമിതാഭ് ബച്ചൻ എന്ന നടന്റെ പ്രകടനം. ചിലയിടങ്ങളിലെ പശ്ചാത്തല സംഗീതം.  

Whats Bad ? 

കഥയിൽ യാതൊരു പുതുമയുമില്ല. കഥാപാത്രങ്ങൾക്ക് ഒരു വ്യക്തിത്വമില്ല, ആർക്കും ഊഹിക്കാൻ പറ്റുന്ന കഥാഗതി.  

Watch It Or Not? 

സർക്കാർ കണ്ട ആരും ആ ചിത്രം മറക്കാൻ ഇടയില്ല. ബച്ചന്റെ ക്ലാസ്സ്‌ + മാസ്സ് പടങ്ങളുടെ കൂട്ടത്തിൽ സർക്കാർ മുൻപന്തിയിൽ ഉണ്ടാകും. രണ്ടാം ഭാഗമായ സർക്കാർ രാജ് ഒരു വിജയം ആണെങ്കിലും ആദ്യ ഭാഗത്തിന്റെ അത്ര എഫക്ട് ഒന്നും ഉണ്ടാക്കിയില്ല. 

മൂന്നാം ഭാഗം എത്തുമ്പോൾ ആദ്യ ഭാഗത്തിന്റെ അതേ കഥ തന്നെയല്ലേ ഇതെന്ന് നമുക്ക് തോന്നും. ഒരു മാറ്റവുമില്ല,  അതേ ഇരുട്ട് നിറഞ്ഞ ഫ്രെയിമുകൾ, ഗോവിന്ദ ഗോവിന്ദ എന്ന BGM, വൈഡ് ആംഗിളുകൾ,  അവസാനം ഒരു സസ്‌പെൻസും. എന്നാൽ സസ്പെൻസ് ഒരു വിധത്തിലും ആരെയും ഞെട്ടിക്കില്ല എന്ന് മാത്രമല്ല സർക്കാർ ചിത്രങ്ങൾ കണ്ടിട്ടുള്ള ആർക്കും എളുപ്പം മനസ്സിലാകും. അത്രയ്ക്ക് ബലഹീനമായ തിരക്കഥ.  

അഭിനയപരമായി ബച്ചൻ സാബ് മികച്ചു നിന്നു. ചിത്രത്തിലെ ഒരേയൊരു പോസിറ്റീവ് അദ്ദേഹം മാത്രമാണ്. റോണിത് റോയ് നന്നായിരുന്നു, ബാക്കിയുള്ള അഭിനേതാക്കളിൽ ജാക്കി ഷ്‌റോഫ് നല്ല ബോറൻ ഡോണിനെ അവതരിപ്പിച്ചു. അയാളും കാമുകിയും തമ്മിലുള്ള രംഗങ്ങൾ കണ്ടാൽ നമ്മൾ ജോസ് പ്രകാശ് യുഗത്തിൽ ആണോ എന്ന് തോന്നും. യാമി ഗൗതം ഒരാളെ വെടിവെക്കുന്നത് കണ്ടാൽ ചിരിച്ചു ചാകും. പുള്ളിക്കാരിക്ക് ഫെയർ ആൻഡ്‌ ലൗലി പരസ്യം തന്നെയാണ് നല്ലത്. 

ക്യാമറ പലയിടത്തും ബോറായി തോന്നി. ഗോവിന്ദ ഗോവിന്ദ  എന്ന BGM ഒരു പരിധി കഴിയുമ്പോൾ തല വേദന സമ്മാനിക്കും. 

Last Word 

സർക്കാർ ആദ്യഭാഗം കാണുക,  ആവേശഭരിതരാകുക. ഇങ്ങനെയൊരു മൂന്നാം ഭാഗം ഉള്ള കാര്യം മറക്കുക. ആ കാശിനു വല്ലതും വാങ്ങി കഴിക്കുക. രാം ഗോപാൽ വർമ അടുത്തെങ്ങും നന്നാകില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക. (ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ പൊട്ടിക്കരയുകയാണ് എന്നും അറിയിക്കുന്നു )

റേറ്റിംഗ് – 1.5/5