“എന്റെ അച്ഛനാണ് വന്നിരിക്കുന്നത്. എന്റെ പൈതൃകത്തെ പറ്റി യാതൊരു അറിവും എനിക്കില്ലായിരുന്നു. ഇപ്പോൾ കണ്മുന്നിൽ സ്വന്തം അച്ഛൻ വന്നിരിക്കുന്നു. എന്നെ പറ്റി കൂടുതലായി എനിക്കറിയണം. ഇത്രയും നാൾ എന്തുകൊണ്ട് എന്നെത്തേടി ഇദ്ദേഹം വന്നില്ല”?

Movie  –  Guardians Of The Galaxy Vol. 2

Genre – Super Hero Action Comedy

Whats Good? 

Visual Effects, Action Choreography,  പിന്നെ ബേബി ഗ്രൂട്ടിന്റെ ക്യൂട്ട് എക്സ്പ്രഷൻസ്, നർമരംഗങ്ങൾ, മേക്കപ്പ്, വസ്ത്രാലങ്കാരം. 

Whats Bad? 

ആർക്കും എളുപ്പം ഊഹിക്കാൻ പറ്റുന്ന കഥ. 

Watch It Or Not? 

ആദ്യ ചിത്രം എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.എത്ര കണ്ടാലും ബോറടിക്കാതെ കാണാം എന്നുള്ളതിനാൽ രണ്ടാം ഭാഗത്തിനായി കാത്തിരിപ്പായിരുന്നു. കുറച്ചു വൈകി എങ്കിലും ഇന്നലെ പടം കണ്ടു.ട്രെയിലറിൽ ബേബി ഗ്രൂട്ട് വളരെയധികം ക്യൂട്ട് ആയി തോന്നിയിരുന്നു. പ്രതീക്ഷ തെറ്റിയില്ല, ചിത്രം തുടങ്ങുമ്പോൾ തന്നെ ബേബി ഗ്രൂട്ടിന്റെ വക നല്ലൊരു ഡാൻസ് ഒക്കെയുണ്ട്. ആ കണ്ണുകളും ഏക്സ്പ്രെഷനും കാണുമ്പോൾ ഒരുമ്മ കൊടുക്കാൻ തോന്നും. അത്രയ്ക്ക് ക്യൂട്ട്… 

വലിയൊരു യുദ്ധം നടക്കുമ്പോൾ ആരെങ്കിലും ടേപ്പ് അന്വേഷിച്ചു നടക്കുമോ?? നമ്മുടെ റോക്കറ്റ് അതും ചെയ്യും.. ടിയാന്റെ കോമിക് ടൈമിംഗ് അപാരം തന്നെയാണ്. അതിനാൽ തന്നെ എന്റെ ഇഷ്ടകഥാപാത്രം റോക്കറ്റു തന്നെ. ബ്രാഡ്‌ലി കൂപ്പറുടെ ശബ്ദം ആസ്വാദനം കൂടുതൽ വർദ്ധിപ്പിച്ചു. 

യാൻഡുവാണ് അത്ഭുതപ്പെടുത്തിയ മറ്റൊരു കഥാപാത്രം. ആദ്യ ഭാഗത്തിൽ ടിയാനോട് വലിയ അടുപ്പം ഒന്നും തോന്നിയില്ല എങ്കിൽ ഇത്തവണ പുള്ളിക്കാരനോട് വലിയൊരു ഇമോഷണൽ അറ്റാച്ച്മെന്റ് തോന്നും. പ്രത്യേകിച്ച് അവസാന രംഗങ്ങൾ. പുള്ളിക്കാരന്റെ ആക്ഷൻ രംഗങ്ങൾ എല്ലാം കിടു ആയിരുന്നു. 

ഗാമോറയും സ്റ്റാർ ലോർഡും തമ്മിലുള്ള കെമിസ്റ്ററി പലയിടത്തും ചിരി പകർന്നു. സ്റ്റാർ ലോർഡിന്റെ മനസ്സ് വായിക്കുന്ന രംഗം, ബാറ്റിസ്റ്റയുടെ ചിരി.. ഇതൊക്കെ ചിരിപ്പിച്ച രംഗങ്ങൾ ആണ്. 

ബാറ്റിസ്റ്റ ഈ പടത്തിൽ ഫാമിലിയെ പറ്റി പറഞ്ഞപ്പോൾ കത്തി പടങ്ങൾ ചെയ്യുന്ന വേറൊരു മൊട്ടത്തലയനെ ഓർമ വന്നു. വന്നു വന്നു ഫാമിലി എന്നതൊരു കോമഡി വാക്കായി മാറാതിരുന്നാൽ മതിയായിരുന്നു. ബാറ്റിസ്റ്റ സൗന്ദര്യത്തെപറ്റി പറയുന്ന രംഗങ്ങൾ എല്ലാം കൊള്ളാമായിരുന്നു. ഒരു പ്രത്യേക കൊമഡി ടൈമിംഗ് ആയിരുന്നു പുള്ളിയുടേത്. 

Kurt Russel ചെയ്ത കഥാപാത്രം ലോകോത്തര ക്ലീഷേ ആയിരുന്നു. കഥാഗതി ആർക്കും ഊഹിക്കാൻ പറ്റും വിധം ആയതും ടിയാന്റെ ക്ലീഷേ അഭിനയം കൊണ്ട് തന്നെ. സ്റ്റാലോൺ ചെറിയൊരു റോളിൽ വന്നിരുന്നു. പുള്ളിക്കാരനെ വെച്ചു ഇനിയും വലിയൊരു യൂണിവേഴ്‌സ് ഉണ്ടാക്കാൻ ആകും മാർവെലിന്റെ പ്ലാൻ. 

3D എഫക്ട് കാര്യമായി ഉണ്ടായില്ല എങ്കിലും മറ്റെതു ചിത്രം കാണുന്നതിലും അധികം മിഴിവ് ഉണ്ടായിരുന്നു. ക്ലൈമാക്സ്‌ ഒക്കെ കിടു ആയിരുന്നു ത്രീഡിയിൽ. ഒരൊറ്റ നിമിഷം പോലും ബോറടിപ്പിച്ചില്ല എന്നതാണ് സത്യം. ആദ്യഭാഗം ആയി താരതമ്യം ചെയ്താൽ രണ്ടാം ഭാഗത്തിന് നല്ലൊരു തിരക്കഥയുടെ കുറവ്‌ മാത്രമേ കാണുന്നുളളൂ. ആ കുറവ് നർമരംഗങ്ങളിൽ നികന്നു പോകും. 

Final Word 

നല്ലൊരു എന്റർടെയ്‌നർ. ബോറടിയില്ലാതെ മനസ്സ് നിറഞ്ഞു കാണാൻ പറ്റിയ നല്ല ചിത്രം. ബേബി ഗ്രൂറ്റിനെ വീട്ടിൽ കൊണ്ട് പോകാൻ വരെ തോന്നിപോകും. Cuteness Overload! 

റേറ്റിംഗ് – 4/5

NB.  ചിത്രത്തിന് നാലോ അഞ്ചോ പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനുകൾ ഉണ്ട്. ക്ഷമയോടെ ഇരുന്നു മുഴുവൻ കാണുക.