“റിയ…. എന്റെ ഹാഫ് ഗേൾഫ്രണ്ട്.. അവളെ കണ്ട മാത്രയിൽ തന്നെ എനിക്ക് അനുരാഗം തോന്നണമെങ്കിൽ അവൾ എത്രത്തോളം സ്പെഷ്യൽ ആയിരിക്കണം? സ്വന്തമാക്കാൻ ആഗ്രഹിച്ചപ്പോൾ എല്ലാം കൂടുതൽ ദൂരേയ്ക്ക് അവൾ പറന്നു അകലുകയായിരുന്നു… അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പും അന്വേഷണവും ഇനിയും തുടരുന്നു… അവളെ കണ്ടെത്തും വരെ” 

Movie – Half Girlfriend (2017) 

Genre – Musical Romance Drama

Whats Good? 

പാട്ടുകൾ..പാട്ടുകൾ…പാട്ടുകൾ…

Whats Bad? 

പാട്ടുകൾ ഒഴികെ ബാക്കി എല്ലാം…

Watch Or Not? 

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ബീഹാറിലെ ഒരു രാജകുടുംബത്തിലെ നായകൻ ആദ്യകാഴ്ചയിൽ റിയ എന്ന പെൺകുട്ടിയെ ഇഷ്ടപ്പെടുന്നു. തന്റെ ഉള്ളിലെ അപകർഷതാബോധം റിയയോട് തുറന്ന് പറയുന്നതോടെ അവൾ അവനെ സഹായിക്കാം എന്നേൽക്കുന്നു. പതിയെ പതിയെ സൗഹൃദം വളരുന്നു.ഒരു പ്രണയം ആകുമെന്ന ഘട്ടം വരുമ്പോൾ റിയ താൻ ഹാഫ് ഗേൾഫ്രണ്ട് ആണെന്ന് പറയുന്നു.

ചെറിയൊരു തെറ്റിദ്ധാരണയിൽ അവർ പിരിയുന്നു. റിയ വിവാഹിതയാകുന്നു, പിന്നീടു ഡൈവോഴ്‌സും ആകുന്നു. നായകനും നായികയും വീണ്ടും കണ്ടു മുട്ടുന്നു. നായിക അവിടുന്ന് എവിടേക്കോ പോകുന്നു..നായകൻ ഷെർലോക്ക് ഹോംസ് ആകുന്നു…കണ്ടു പിടിക്കാൻ ഇറങ്ങുന്നു…ഇതാണ് കഥ..

ചേതൻ ഭഗത്തിന്റെ ഈ ബുക്ക്‌ ലോകം കണ്ട ഏറ്റവും ഓവർ റേറ്റഡ് ആയിട്ടെ അന്നും ഇന്നും തോന്നിയിട്ടുള്ളൂ…ഇതൊരു സിനിമ ആയപ്പോൾ ഒഴിവാക്കാം എന്ന് കരുതിയപ്പോൾ സംവിധായകൻ മോഹിത് സുരി ആണെന്ന് അറിഞ്ഞു.എന്റെ പ്രിയ സംവിധായകൻ ആണ് അദ്ദേഹം. പാട്ടുകൾ എല്ലാം വളരെ മനോഹരവും ആയതിനാൽ കാണണം എന്നുറപ്പിച്ചു. 

അർജുൻ കപൂർ എന്ന നടനിൽ യാതൊരു പുരോഗതിയും ഞാൻ കാണുന്നില്ല. എന്നാൽ കഴിവുണ്ടായിട്ടും മോശമാക്കിയ ശ്രദ്ധയെ ഈ ചിത്രത്തിൽ കാണാം. തുടക്കം മുതൽ നായിക നായകന്മാർ ഇഷ്ടത്തിലാകുന്നതും വ്യക്തിത്വമില്ലാത്ത നായികയും തിരക്കഥയിലെ പല മണ്ടൻ സംഭവങ്ങളും ( ഇന്ത്യ ഗേറ്റിന്റെ മുകളിൽ തോന്നുമ്പോൾ കേറി ചെല്ലാൻ പറ്റുന്ന നായിക ) അന്യായ പൈങ്കിളിയും എല്ലാം കൂടി ഒരു അസഹനീയ ചിത്രമായി മാറി എനിക്കിത്.

ശ്രദ്ധയുടെ സ്തന-നിതംബ-തുടയുടെ ഭംഗി കാണിക്കാൻ മാത്രമായി ക്യാമറ ചലിപ്പിച്ച ക്യാമറാമാനെ ഞാൻ സ്മരിക്കുന്നു. എത്രയോ മനോഹരമായ ഫ്രെയിമുകൾ പതിക്കാവുന്ന അവസരം താങ്കൾ വെറുതെ കളഞ്ഞു…ഇമോഷണൽ രംഗങ്ങൾ വരുമ്പോൾ ശ്രദ്ധയുടെ മുഖം സൂം ചെയ്തെങ്കിൽ പ്രേക്ഷകർക്ക് ആ ഒരു ഫീൽ കിട്ടിയേനെ…ഇതിപ്പോ വേറെ ഫീൽ ആയി..:p 

MTV യുടെ Splitsvilla പണ്ട് വന്നപ്പോൾ അതിലൂടെ ശ്രേദ്ധേയയായ റിയ ചക്രവർത്തി ഇതിൽ ഒരു നല്ല വേഷം ചെയ്യുന്നുണ്ട്. ശ്രദ്ധയ്ക്ക് പകരം റിയ നായിക ആയെങ്കിൽ എന്നാശിച്ചു പോകും. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം? 

പാട്ടുകൾ എല്ലാം കിടു ആണ്…എന്നാൽ മോഹിത് ആ പാട്ടുകൾ പലപ്പോഴും അസ്ഥാനത്തായി കൊണ്ടുവന്നു ബോറടിപ്പിക്കുന്നു. നായികയ്ക്ക് കാൻസർ എന്ന ഭൂലോക പൈങ്കിളി ട്രാജഡി ഇതിലും ഉണ്ടെന്ന അറിവ് കൂടെ ആകുമ്പോൾ എന്നിലെ പ്രേക്ഷകൻ സ്വയം മീൻ കഴുകിയ വെള്ളം തലയിൽ ഒഴിച്ച അവസ്ഥയിലാകുന്നു. 

Final Word 

ഹാഫ് ഗേൾഫ്രണ്ടിന് ഹാഫ് മാർക്ക്‌ പോലും കൂടുതൽ ആണ്.എന്നാൽ അരിജീത്‌ സിംഗ് അടക്കം ഉള്ളവരുടെ പാട്ടുകൾ..ബാരിഷ് എന്ന ഗാനം..ഇതൊക്കെ കൂട്ടി ഒരു അരമാർക്ക് നൽകാം.. പേരിനോട് നീതി പുലർത്തണ്ടേ…

റേറ്റിംഗ് – 0.5/5