“എന്തിനാണ് അവർ എന്നെ പിന്തുടരുന്നത് എന്നെനിക്കറിയില്ല. അവർക്കാവശ്യമുള്ളതൊന്നും എന്റെ കയ്യിലില്ല. അവരെ ആരെയും ഞാൻ മുൻപ് കണ്ടിട്ടില്ല. എന്നോട് എന്തിനു ഇത്രയധികം ശത്രുത അവർ കാണിക്കുന്നു എന്നറിയില്ല.. പക്ഷെ അവരുടെ മുന്നിൽ തോൽക്കാൻ എനിക്ക് കഴിയില്ല… തിരിച്ചടിച്ചിരിക്കും.” 

ചിത്രം – ജിൽ  (2015) 

വിഭാഗം – ആക്ഷൻ മസാല 

ജയം എന്ന ചിത്രം മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു നടനാണ് ഗോപിചന്ദ്.  ജയത്തിൽ നിതിൻ എന്ന നായകനെക്കാൾ എനിക്കിതിഷ്ടപ്പെട്ടത് ഗോപിചന്ദിനെയാണ്. തുടർന്ന് മഹേഷ്‌ ബാബു, പ്രഭാസ് എന്നുവരുടെ പടങ്ങളിലും വില്ലനായി അഭിനയിച്ചു. എനിക്ക് തോന്നിയ ഇഷ്ടം തെലുങ്കു ജനതയ്ക്കും തോന്നിയതിനാൽ വർഷം ഇറങ്ങിയതിനു തൊട്ടു പിന്നാലെ ടിയാൻ നായകനായി അഭിനയിച്ച ആദ്യചിത്രവും ഇറങ്ങി.  തുടർന്നിങ്ങോട്ട് ഗോപിചന്ദ് എന്ന നായകന്റെ ധാരാളം ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. 

ജിൽ എന്ന ചിത്രം ഗോപിചന്ദിന്റെ ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമാണ്. ടിയാനെ ഇത്രയും ഗ്ലാമറായി വേറെ പടത്തിൽ കണ്ടിട്ടില്ല.സാധരണ തെലുങ്കു പടത്തിലെ പോലെ തന്നെ ഗുണ്ട് കഥ തന്നെയാണ് ഇതിലും. നായകനെ കണ്ട മാത്രയിൽ ആത്മഹത്യ ക്യാൻസൽ ചെയ്തു പ്രേമിക്കുന്ന നായികയാണ് മറ്റൊരു ഹൈലൈട്. പിന്നെ മിണ്ടുമ്പോൾ പാട്ടും വരും. 

ഇങ്ങനെയൊക്കെ ആണെങ്കിലും ആക്ഷൻ രംഗങ്ങൾ കൊല മാസ്സ് തന്നെയാണ്. ആറടിയുള്ള നായകന്റെ ആകാരം പരമാവധി മുതലെടുത്ത ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൽ. ആക്ഷനോടൊപ്പമുള്ള പശ്ചാത്തല സംഗീതം അതിഗംഭീരമാണ്. കൂടാതെ നല്ല രീതിയിൽ വയലൻസ് ഉള്ളൊരു ചിത്രം കൂടിയാണിത്. 

വെറുതെ ഒരു ടൈം പാസിന് കാണാവുന്ന ആക്ഷൻ മസാല ചിത്രം. ആക്ഷന് ആക്ഷൻ..ഗ്ളാമറിന് ഗ്ലാമർ..ഇമോഷനു ഇമോഷൻ…എന്നിങ്ങനെ എല്ലാം ചേർന്നൊരു മാസ്സ് മസാല എന്റർറ്റയിനർ…

Click To Get Movie