“തെറ്റായിട്ടൊരു വാക്ക് അവളോട്‌ പറഞ്ഞതിന് എന്നോടുള്ള പ്രണയം മറന്നു എന്നെ ഉപേക്ഷിച്ചവൾ ആണ് രമ്യ. ഇവരെല്ലാവരും പറയും പോലെ വഴിവിട്ടൊരു ബന്ധം അവൾക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ അവളുടെ മരണശേഷം ഇവിടെ അരങ്ങേറുന്ന നിരന്തര കൊലപാതകങ്ങൾ… അതും രമ്യയും തമ്മിലെന്താണ് ബന്ധം?” 

ചിത്രം – ഈറം (2009) 

വിഭാഗം – ഹൊറർ, ത്രില്ലർ 

2009 ൽ പുറത്തിറങ്ങി വൻവിജയം നേടിയ ഈറം എന്ന ചിത്രം സംവിധായകൻ ശങ്കർ ആണ് നിർമിച്ചത്. അറിവഴകൻ എന്ന  സംവിധായകന്റെ ആദ്യചിത്രം ആയിരുന്നു ഈറം. ആദി, സിന്ധു മേനോൻ, ബാല,ശരണ്യ മോഹൻ എന്നിവരാണ് മുഖ്യഅഭിനേതാക്കൾ. 

രമ്യ എന്ന കഥാപാത്രത്തിന്റെ മരണവും അതേ തുടർന്ന് നടക്കുന്ന കൊലപാതകങ്ങളും അതു അന്വേഷിക്കുവാൻ വരുന്ന നായകന് നേരിടേണ്ടി വരുന്ന സൂപർ നാച്ചുറൽ പവറും പ്രതികാരവുമാണ് ഇതിവൃത്തം. എന്നാൽ പ്രതികാരം ചെയ്യുന്ന രീതിയിലെ വ്യത്യസ്തതയാണ് ഈറം എന്ന ചിത്രത്തെ മറ്റുള്ള ഹൊറർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
 

ഒരു ഹൊറർ ചിത്രം എന്നതിലുപരി ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന ആഖ്യാന ശൈലിയാണ് ചിത്രത്തിന്റെത്. മനോഹരമായ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഗാനവും കൂടി ചേരുമ്പോൾ ഈറം ഒരു മികച്ച സിനിമയായി മാറുന്നു. അനാവശ്യമായ ഒരു രംഗം പോലും ചിത്രത്തിൽ ഇല്ല എന്നതും ഒരു പോസിറ്റീവാണ്. 

തമിഴിലെ മികച്ച ഹൊറർ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ അഞ്ചിൽ ഈറം ഉണ്ടാകും എന്നതിലാണ്‌ ഈ ചിത്രത്തിന്റെ വിജയം. ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എന്ന് മാത്രമല്ല, നല്ലൊരു സിനിമ കണ്ട സംതൃപ്തിയും പ്രേക്ഷകന് ലഭിക്കും. 

Click To Download Eeram