” ഒരു ദിവസം സിഗരറ്റ് വലിക്കുന്നതിനായി ഞാൻ ചിലവാക്കുന്നത് 200 രൂപയാണ്.അപ്പോൾ മാസം 6000 രൂപയാകും, എന്നാൽ ആ 6000 രൂപയ്ക്കാണ് ഒരു മാസം മുഴുവൻ പണിയെടുക്കുകയും അതിൽ നിന്നും തന്റെ മകളെ വളർത്തുകയും ചെയ്യുന്ന ആ  സ്ത്രീയെ കണ്ടപ്പോൾ… അവരുടെ മകളുടെ പേര് സാൻവി എന്നാണ് എന്നറിഞ്ഞപ്പോൾ…. എന്റെ ജീവിതത്തിൽ എന്താണ് കുറവ് എന്ന് ഞാൻ തിരിച്ചറിഞ്ഞു…ഇനി അതിനായുള്ള പ്രയത്നം” 

ചിത്രം – കിറിക് പാർട്ടി (2016) 

വിഭാഗം – ഡ്രാമ 

രക്ഷിത് ഷെട്ടി ഇന്നൊരു ബ്രാൻഡ് ആണ്. രക്ഷിത് ഷെട്ടിയുടെ ഒരു പടം എന്നാൽ ഒന്ന് കണ്ടേക്കാം എന്ന് മലയാളികൾ വിചാരിക്കുന്ന അവസ്ഥയിൽ വരെ എത്തി കാര്യങ്ങൾ.അവിടെ ഒന്നാമനോ രണ്ടാമനോ ഒന്നും അല്ലെങ്കിലും മലയാള പ്രേക്ഷകർക്ക് വലിയൊരു സ്വീകാര്യത ഇദ്ദേഹത്തിലുണ്ട്. 

പലരും ബംഗ്ലൂർ ഡെയ്സ്,പ്രേമം,ഹാപ്പി ഡെയ്സ് എന്നീ ചിത്രങ്ങൾ അരച്ച് കലക്കിയ ഒരു അവിയലാണ് കിറിക്ക് പാർട്ടി എന്ന് പറഞ്ഞിരുന്നു.എന്നാൽ യഥാർത്ഥത്തിൽ അതാണോ ഈ ചിത്രം? നിങ്ങൾക്ക് സാമ്യം തോന്നിയ രംഗങ്ങൾ തിരക്കഥയുമായി ഒന്ന് ചേർത്തു വെച്ചു നോക്കിയാലും ഒരു കാര്യം മനസ്സിലാകും…ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആ രംഗങ്ങൾ ചിത്രത്തിൽ വന്നിട്ടുണ്ടാകും എന്ന്. 

കർണ എന്ന നായകന്റെ കോളേജ് ജീവിതമാണ് ചിത്രം പറയുന്നത്..അതിൽ നായകന്റെ കുസൃതിത്തരങ്ങളും പ്രണയവും വിരഹവും തിരിച്ചറിവും എല്ലാം പെടും. ഒരു മനോഹരമായ നോവൽ പോലെ ആദ്യപ്രണയം കടന്നു വരികയും തുടർന്നുള്ള രംഗങ്ങളും ആസ്വദിച്ചു കാണാവുന്നതാണ്.രണ്ടാം പകുതിയിൽ നമുക്ക് മറ്റൊരു കർണയെ കാണാം..അവന്റെ വാശി, വിരഹം, തിരിച്ചറിവ് എന്നിവയിലൂടെ ചിത്രം കടന്നു പോകുമ്പോൾ വളരെ മനോഹരമായ ഒരു അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

അതിസുന്ദരിയായ ഒരു നായികയെ കാണിച്ചു തുടങ്ങുന്ന ചിത്രം തീരുമ്പോൾ ആരായാലും ആ നായികയുടെ ഒരു ഫാനായി മാറാൻ സാധ്യതയുണ്ട്. രണ്ടാമതൊരു നായിക കൂടി ചിത്രത്തിലുണ്ട്. ആ നായികയുടെ ബോൾഡ്നെസ്സ്, ആറ്റിട്യൂട് എന്നിവയും പ്രേക്ഷകരെ ഇമ്പ്രെസ്സ് ചെയ്യും. 

കോളേജ് ജീവിതം ആസ്വദിച്ചവർ ഒരിക്കലും മറക്കില്ല നമ്മുടെ ഫെയർവെൽ ഡേയ്. ചിത്രത്തിന്റെ അവസാനരംഗങ്ങൾ നമ്മുടെ കോളേജ് ജീവിതത്തിലേക്ക് ഒന്നുകൂടി കൂട്ടികൊണ്ട് പോകും. വളരെ രസകരമായ ഒരു രംഗത്തോട് കൂടി ചിത്രം അവസാനിക്കുമ്പോൾ പൂർണ്ണ സംതൃപ്തിയാണ് എനിക്ക് ലഭിച്ചത്. അതിനാൽ തന്നെ എന്റെ ടോപ്‌ ടെൻ കന്നഡ സിനിമയുടെ ലിസ്റ്റിൽ കിറിക് പാർട്ടി ഇടം നേടി കഴിഞ്ഞു.

Click To Download Movie