” ഒരു തെറ്റു കണ്ടപ്പോൾ അതു എതിർക്കാതിരിക്കേണ്ടി വന്നു.. എന്റെ സ്വാർത്ഥ താല്പര്യങ്ങൾ തന്നെയാണ് അതിനു കാരണം. എന്നാൽ ഞാൻ അന്ന് പ്രതികരിച്ചിരുന്നെങ്കിൽ ഇത്രയും വലിയൊരു അസംഭാവിതം നടക്കില്ലായിരുന്നു” 

ചിത്രം – കടുക് (2017)

വിഭാഗം – ഡ്രാമ  

വിജയ്‌ മിൽട്ടൺ എന്ന സംവിധായകന്റെ ചിത്രത്തിൽ സംവിധായകൻ ആയിരുന്നു രാജകുമാരൻ, ഭരത് എന്നിവർ അഭിനയിക്കുന്നു. സാധാരണ ചിത്രങ്ങളിൽ കാണും പോലെ അല്ലാതെ ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് ഭരത് അവതരിപ്പിചിരിക്കുന്നത്. നിർമാതാവായ ഭാരത് സീനി എന്നായാളും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

വളരെ നല്ലൊരു കഥയാണ്‌ കടുക് എന്ന ചിത്രം മുന്നോട്ടു വെക്കുന്നത്. നല്ല രീതിയിൽ പറഞ്ഞു ഫലിപ്പിച്ചു വരുന്ന വഴിയിൽ നിർമാതാവ് കൂടിയായ നടന് ഹീറോയിസം കാണിക്കാൻ നൽകിയ രംഗത്തിൽ തുടങ്ങുന്നു ഈ ചിത്രത്തിന്റെ പതനം. അനാവശ്യമായ ആ രംഗത്തിനു പുറമേ ക്ലൈമാക്സിൽ അതു വരെ  ദുർബലനായ നായകൻ വളരെ പെട്ടെന്ന് അമാനുഷികൻ ആവുകയാണ്. നായിക കഥാപാത്രമാണെങ്കിൽ നായകന് ഒരു രജനികാന്ത് സ്റ്റയിൽ ബിൽഡപ്പ് ഒക്കെ കൊടുക്കുന്നു.

ഹീറോയിസം എല്ലാം കഴിഞ്ഞു ഒരു ലോഡ് ഉപദേശം കൂടി നൽകി നന്മ മരവും കൂടി ആവുകയാണ് നായകൻ. അതോടെ അത്ര നേരം പടം കണ്ടിരുന്ന പ്രേക്ഷകനെ മിൽട്ടൺ തന്റെ കഴിഞ്ഞ പടം പോലെ തന്നെ വിഡ്ഢികൾ ആക്കുകയായിരുന്നു. 

കച്ചവടം ആണ് ലക്ഷ്യം വയ്ക്കുന്നത് എങ്കിൽ അതുപോലുള്ള ഒരു സിനിമ എടുക്കണമായിരുന്നു. അല്ലാതെ നല്ലൊരു കഥയുടെ അവസാനം ഹീറോയിസം കുത്തിക്കെട്ടുകയല്ല ചെയ്യേണ്ടത്. രാജകുമാരാൻ എന്നയാളുടെ അഭിനയം പലപ്പോഴും അസഹനീയം ആയിരുന്നു.ഡയലോഗു ഡെലിവറി എന്നൊന്നും അയാൾ കേട്ടിട്ട് പോലുമില്ല എന്ന് തോന്നുന്നു. ഭരത് നല്ല പ്രകടനം കാഴ്ച വെച്ചു. ബാക്കി ഉള്ളവരെല്ലാം നന്നായി അഭിനയിച്ചു 

മൊത്തത്തിൽ ഒരു ആവറേജ് തൃപ്തി നല്കുന്ന ചിത്രം.

Click To Get Film