“മുമ്പിൽ കാണുന്ന മൃതദേഹത്തിന്റെ കയ്യുകളും കണ്ണുകളും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യ ശരീരത്തിലെ പ്രധാന ഐഡന്റിറ്റി ആണ് ഇവ രണ്ടും. ഇവ ഓരോ മനുഷ്യർക്കും വ്യത്യസ്തമായിരിക്കും. എന്നാൽ ഈ ശവശരീരം എനിക്കൊരു ക്ലൂ നല്കുന്നത് പോലെ തോന്നുന്നു. അടുത്തൊരു കൊലപാതകം കൂടി നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.. ഒരു സീരിയൽ കില്ലറെയാണ് ഞാൻ പിന്തുടരുന്നതെന്നു മനസ്സ് പറയുന്നു”

Movie – The Crimson Rivers (2000) 

Genre – Crime Thriller 

വളരെ വലിയൊരു വിജയമായ ഫ്രഞ്ച് ചിത്രം. പക്ഷെ രണ്ടു തവണ കണ്ടിട്ടും സംശയങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. നെറ്റിൽ ഇതിന്റെ കഥ പരതി നോക്കി. അതു വായിച്ചിട്ടും സംശയങ്ങൾ മാറിയില്ല. അങ്ങനെയിരിക്കെ ഒരു ലേഖനത്തിൽ ഈ ചിത്രത്തിലെ നായകന്മാരിൽ ഒരാളുടെ അഭിപ്രായം കണ്ടു.. അയാൾക്ക്‌ പോലും ഈ സിനിമ എന്തെന്ന് മനസ്സിലായില്ല എന്ന്.. ബോറടിക്കാതിരിക്കാൻ വെട്ടിമാറ്റിയ പല രംഗങ്ങളും പ്രേക്ഷകന് ചിത്രത്തെ പറ്റിയുള്ള അറിവുകൾ ആയിരുന്നു എന്ന്.. പിന്നെ എങ്ങനെ പൂർണ്ണമായും മനസ്സിലാകും? 

അവർ പറഞ്ഞ പോലെ ബോറടിയില്ലാതെ കാണാവുന്ന ഒരു ത്രില്ലർ തന്നെയാണ് ചിത്രം. അത്യാവശ്യം സസ്‌പെൻസും ത്രില്ലും നല്കുന്ന ചിത്രം. സാധാരണ Buddy Cop ചിത്രങ്ങൾ പോലെ നായകന്മാർ രണ്ടും ഒരേ സമയം കേസ് അന്വേഷിക്കുകയല്ല.. രണ്ടു പേരും വ്യത്യസ്ത കേസുകൾ അന്വേഷിച്ചു പടത്തിന്റെ ഒന്നാം മണിക്കൂറിൽ കണ്ടുമുട്ടുകയാണ്. 

സാധരണ സിനിമകൾ പിന്തുടരുന്ന ആഖ്യാന രീതിയല്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. വളരെ ഡാർക്ക് ആയി, പറയുന്ന വിഷയം അർഹിക്കുന്ന ഗൗരവത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. സംശയങ്ങൾ കൂടും എന്ന കാര്യം മനസ്സിൽ വെച്ചു ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാവുന്ന ചിത്രം. 

Click To Download Film