“പച്ച മാംസത്തിന്റെ രുചിക്ക് എങ്ങനെ ഞാൻ അടിമപ്പെട്ടു എന്ന് മനസ്സിലാകുന്നില്ല. സസ്യാഹാരം മാത്രം കഴിച്ചു വളർന്ന എന്നിൽ ഇങ്ങനെയൊരു മാറ്റം എങ്ങനെ? ചില സമയങ്ങളിൽ മനുഷ്യമാംസം കഴിക്കാൻ അതിയായ ആഗ്രഹമുണരുന്നു. അലെക്സിയ പറഞ്ഞതാണോ ശരി? അവളെ ഞാൻ പിന്തുടരണോ?” 

Movie – Raw aka Grave (2016)

Genre – Drama, Body Horror 

ഈ ചിത്രത്തിൽ തല കറങ്ങി വീഴാൻ മാത്രം വയലൻസ് ഒന്നുമില്ല എന്ന കാര്യം ആദ്യമേ പറയട്ടെ.. വളരെ ചെറിയ രീതിയിൽ മാത്രമാണ് വയലൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാൽ ജസ്റ്റിൻ എന്ന നായികയുടെ ഭാഗത്ത്‌ നിന്നും ഈ ചിത്രം കാണുമ്പോൾ ചിലപ്പോഴൊക്കെ മനസ്സ് അസ്വസ്ഥമാകും. 

ജസ്റ്റിൻ ഒരു സസ്യാഹാര പ്രേമിയായിരുന്നു. പുതുതായി ചേർന്ന കോളേജിന്റെ ആചാരങ്ങളുടെ ഭാഗമായി ഒരു മുയലിന്റെ വൃക്ക പച്ചയ്ക്കു അവൾക്കു കഴിക്കേണ്ടി വരുന്നു. അതേ തുടർന്ന് അവളിൽ പച്ചമാംസത്തോടു ആകർഷണം ഉണ്ടാകുന്നു. ആദ്യം കോഴിയിറച്ചിയും മറ്റുമായി മുന്നോട്ടു പോകുന്നു എങ്കിലും പിന്നീടു അവൾ മനുഷ്യമാംസത്തിന്റെ രുചി അറിയുന്നു. 

അവളുടെ മനസ്സ് ഒരിക്കലും ചാഞ്ചാടിയിരുന്നില്ല. ഏത് അവസ്ഥയിലും തെറ്റും ശരിയും അവൾക്കു അറിയാമായിരുന്നു. എന്നാൽ ആ ഘട്ടവും കൂടി നഷ്ടപ്പെടും എന്ന അവസ്ഥ വരുന്നു. തന്റെ സഹോദരിയുടെ വിരൽ കഴിക്കാനുണ്ടായ സാഹചര്യവും അലെക്സിയ (ജസ്റ്റിന്റെ സഹോദരി )യുടെ തുടർ പെരുമാറ്റങ്ങളും ജസ്റ്റിന്റെ ജീവിതം കൂടുതൽ സങ്കീർണമാക്കുന്നു.  

മാംസത്തോടുള്ള കൊതിയും സെക്സിനോടുള്ള താല്പര്യവും ജസ്റ്റിനിൽ പ്രകടനാകുന്നതോടെ ചിത്രം മറ്റൊരു തലത്തിൽ സഞ്ചരിക്കും എന്ന സൂചന നൽകിയെങ്കിലും ചെറിയൊരു ഷോക്ക് നൽകി ചിത്രം അവസാനിക്കുകയായിരുന്നു. നായിക ജസ്റ്റിൻ ആയിരുന്നെങ്കിലും മനസ്സിൽ തങ്ങി നിന്നത് അലെക്സിയ മാത്രമാണ്. അവസാനരംഗത്തെ അവളുടെ ചിരി ഒരു നൊമ്പരമായി പതിഞ്ഞു. 

ബോഡി ഹൊറർ എന്ന ജോണർ തന്നെ എക്സ്സ്‌പ്ലോയിട്ടേഷൻ ഗണത്തിലാണ് പെടുത്തുന്നത്. എന്നാൽ ഈ ജോണറിലും നല്ല ചിത്രങ്ങൾ ഇറങ്ങുന്നു എന്നതിന് തെളിവാണ് RAW. 

Click Here To Download Movie