“ഇരുട്ട് മൂടിയ ഈ ഗുഹകൾക്കുള്ളിലെ സാഹസികത ആസ്വദിക്കാൻ എത്തിയതാണ് ഞങ്ങൾ.. എന്നാൽ ഞങ്ങൾക്ക് മുൻപ് ആരോ ഇവിടെ എത്തിയിരിക്കുന്നു. അവർ ഉപേക്ഷിച്ച വസ്ത്രങ്ങളിൽ കാണുന്ന ചോരപ്പാടുകൾ എന്താണ് പറയാൻ ശ്രമിക്കുന്നത്? ഞങ്ങളെ തേടി എന്തെങ്കിലും അപകടം പതിയിരുപ്പുണ്ടോ? 

Movie – Cave (2016) 

Language  – Norvegian 

Genre – Thriller,  Adventure 

നല്ല ഛായാഗ്രഹണമാണ് സിനിമ മുഴുവൻ. ആകെയുള്ളത് നാല് അഭിനേതാക്കളും. അതിൽ ഒരാൾ അവസാനം മാത്രം എത്തുന്ന രണ്ടു മിനിറ്റ് റോൾ മാത്രമാണ് ചെയ്യുന്നത്. കമിതാക്കളായ രണ്ടു പേരും അവരുടെ സുഹൃത്തും കൂടി നടത്തുന്ന ഒരു സാഹസിക യാത്രയാണ് ഒരു മണിക്കൂർ 12 മിനിറ്റുള്ള ഈ ചിത്രം പറയുന്നത്. 

നായികയുടെ കാമുകനും മുൻകാമുകനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. തന്റെ പഴയ പ്രണയം മറന്നു അവരോടു ഇടപഴകുന്ന കഥാപാത്രത്തോട് ഇടയ്ക്കു സഹതാപം ഒക്കെ തോന്നും. എന്നാൽ അവരുടെ സാഹസിക യാത്ര തുടങ്ങുന്നതോടു കൂടി ചിത്രം വഴിമാറി സഞ്ചരിക്കുന്നു.  

വളരെ ചുരുങ്ങിയ ദൈർഘ്യമാണ് സിനിമയുടേത്. അതിനാൽ തന്നെ വലിയ ബോറടിയില്ല. എന്നാൽ സിനിമ കഴിയുമ്പോൾ ശരാശരിയി സംതൃപ്തി മാത്രവും. എവിടെയോ എന്തൊക്കെയോ മിസ്സിംഗ്‌ ആയി തോന്നും. അഭിനയം ശരാശരിയിൽ ഒതുങ്ങുന്നു. മൊത്തത്തിൽ ഈ ജോണർ ഇഷ്ടപ്പെടുന്നവർ കാണുക. 

Click To Download Movie