“ഏരീസ് ഈ ലോകവും ഇവിടെയുള്ള മനുഷ്യരെയും നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്.. ഒരു ശക്തിക്കും അവനെ തടയാൻ കഴിയില്ല എങ്കിലും സ്‌യൂസ്‌ നൽകിയ ഈ ആയുധം കൊണ്ടു അവനെ തടയാൻ സാധിക്കും. അതിനായി എനിക്ക് യുദ്ധം നടക്കുന്ന ഇടത്തേക്ക് പോയേ പറ്റൂ” 

Movie – Wonder Woman (2017) 

Genre – Super Hero, Action 

Whats Good? 

VFX, CGI, DOP, BGM… Gal Gadot ന്റെ പ്രകടനം. ബോറടിയില്ലാത്ത ആഖ്യാനം. ആക്ഷൻ രംഗങ്ങൾ 

Whats Bad? 

ഊഹിക്കാവുന്ന കഥ,ശക്തമല്ലാത്ത വില്ലൻ കഥാപാത്രം. അനാവശ്യ സ്ലോ മോഷൻ. 

Watch Or Not? 

DC യുടെ പുതിയ ലോഗോയോട് കൂടി തുടങ്ങിയ ചിത്രം ബ്രൂസ് വെയിൻ ഡയാനയ്ക് അയക്കുന്ന ഒരു ഫോട്ടോയിലൂടെ തുടങ്ങുന്നു. ഡയാന തന്റെ ഭൂതകാലം വിസ്മരിക്കുന്നു. സ്ത്രീകൾ മാത്രം വസിക്കുന്ന രാജ്യത്ത് നിന്നുള്ള അവളുടെ പടയോട്ടവും ഡയാന എങ്ങനെ വണ്ടർ വുമൺ ആയി എന്നുള്ളതുമാണ് ബാക്കിയുള്ള കഥ. 

ഡാർക്കും ബ്ലാക്കും ഒന്നുമില്ലാതെ സിമ്പിൾ ആയി എടുത്ത ഒരു ചിത്രം. സിമ്പിൾ ആയ കഥ പറച്ചിലും അവിടെയിവിടെ ആയുള്ള നർമരംഗങ്ങളും രണ്ടര മണിക്കൂറുള്ള ഈ ചിത്രത്തെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച Gal Gadot ഒരു സൂപ്പർ താരമായി മാറാനുള്ള വകുപ്പൊക്കെ കാണുന്നു. അത്രയ്ക്ക് ഗംഭീരപ്രകടനം ആയിരുന്നു.  

ഇസ്രായേലിൽ സാർജന്റ് ആയോ മറ്റോ പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച നായികയുടെ ആക്ഷൻ രംഗങ്ങൾ മികവു പുലർത്തി. നിഷ്കളങ്കമായി ഓരോ ചോദ്യങ്ങൾ ചോദിക്കുന്ന രംഗങ്ങൾ അടക്കം അഭിനയപരമായും നല്ലൊരു പ്രകടനം തന്നെയായിരുന്നു അവർ കാഴ്ച വെച്ചത്.  

Chris Pine തനിക്ക് കിട്ടിയ വേഷം നന്നായി തന്നെ ചെയ്തു. നായികയുമായുള്ള രംഗങ്ങളിൽ എല്ലാം അവരുടെ കെമിസ്ട്രി കൊള്ളാമായിരുന്നു. അവസാന രംഗങ്ങളിലെ അഭിനയം വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടു. 

കണ്ണിനു കുളിർമയേറുന്ന സിനിമാട്ടോഗ്രാഫിയാണ് ആദ്യത്തെ ഇരുപതു മിനിറ്റ് നല്കുന്നത്. ഗ്രാഫിക്സ് വലിയ പോരായ്മകൾ ഒന്നും തോന്നിയില്ല. നല്ലൊരു ആക്ഷൻ രംഗത്തിൽ മികച്ച BGM കൂടി ആയപ്പോൾ ആ രംഗത്തിന്റെ റേഞ്ച് തന്നെ മാറി. എന്നിരുന്നാലും ആക്ഷൻ രംഗങ്ങൾ കുറച്ചൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.  

ഊഹിക്കാൻ പറ്റുന്ന നിസാരമായ ഒരു കഥ തന്നെയാണ് ഇതും. വില്ലൻ ആരാണെന്ന കാര്യം രണ്ടു വർഷമായി സിനിമ കണ്ടു തുടങ്ങിയവർക്ക് വരെ ഊഹിക്കാൻ സാധിക്കും. അത്രയും പോപ്പുലർ ആയ ഒരു നടനെ കാസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്കത് മനസ്സിലാകും. വില്ലനോട് ഡയലോഗ് പറഞ്ഞു ഫൈറ്റ് ചെയ്യുന്ന പഴയ രീതി ഇതിലും തുടരുന്നു. 

Final Word 

മൊത്തത്തിൽ നല്ലൊരു സിനിമാ അനുഭവം തന്നെ ആയിരുന്നു വണ്ടർ വുമൺ. നല്ല ക്വാളിറ്റിയുള്ള ഒരു തീയേറ്ററിൽ ചിത്രം കണ്ടാൽ നിങ്ങൾ തൃപ്തരാകും എന്നുറപ്പ്. പോസ്റ്റ്‌ ക്രെഡിറ്റ് രംഗങ്ങൾ ഒന്നും തന്നെയില്ല എന്ന കാര്യം ഓർമിപ്പിക്കുന്നു. 

Rating – 3.5/5