“എനിക്കെതിരെ ആര് വന്നാലും അവരെ എല്ലാവരെയും ഞാൻ ഉന്മൂലനം ചെയ്യും. ന്യൂയോർക് മാത്രമായിരുന്നു എന്നെ ഇല്ലായ്മ ചെയ്യാനുള്ള ആളുകളുടെ വിഹാരം.. എന്നാൽ ഇപ്പോൾ ലോകത്ത് എവിടെനിന്നും ശത്രുക്കളെ പ്രതീക്ഷിക്കാം” 

Movie – John Wick Chapter 2 (2017) 

Genre – Action 

ആദ്യഭാഗമുമായുള്ള ഒരു താരതമ്യം തികച്ചും അനാവശ്യം തന്നെ. രണ്ടും രണ്ടു സിനിമ തന്നെയാണ്. ആദ്യഭാഗം യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് പലരും കണ്ടത്. അതിനാൽ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകർ ആ സിനിമ ഏറ്റെടുത്തു. എന്നാൽ രണ്ടാം ഭാഗം പലരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ്. 

ജോൺ വിക്ക് രണ്ടാമത് എത്തുമ്പോൾ എന്താണ് ഉണ്ടാവുക? അമാനുഷികത തീർച്ചയായും ഉണ്ടാകും.. Because… He is John Wick… അതൊക്കെ ഒരു കുറവായും കുറ്റമായും കണ്ടാൽ പിന്നെ അതിനു മാത്രമേ നേരം കാണൂ… അല്ല… നിങ്ങൾ ആദ്യഭാഗത്തു കണ്ടതും ഇതൊക്കെ തന്നെ അല്ലേ??… 

നല്ല സ്റ്റൈലിഷ് നരേഷൻ ആണ് പടം. ഒരൊറ്റ സെക്കൻഡ് പോലും ബോറടിച്ചില്ല എന്ന് മാത്രമല്ല നല്ല ആവേശത്തോടെ തന്നെ ഒറ്റയിരുപ്പിനു പടം മുഴുവൻ കണ്ടുതീർത്തു. അവസാനരംഗങ്ങളോട് അടുക്കുമ്പോൾ എന്താകും എന്നൊരു ആകാംക്ഷ ഉണ്ടാകുമെങ്കിലും ജോൺ അല്ലേ… എന്തായാലും വില്ലനെ തട്ടും എന്ന് ഉറപ്പാണ്. 

ഒന്നാം ഭാഗവും ഇതും തമ്മിൽ താരതമ്യപ്പെടുത്താതെ കണ്ടാൽ നിങ്ങൾക്ക് നല്ലൊരു അനുഭവമാണ് ഈ സിനിമ. നല്ല കിടുക്കാച്ചി ആക്ഷൻ കാണാനും കിയാനുവിന്റെ കൊലമാസ്സ് പ്രകടനം കാണാനും പറ്റിയ ചിത്രം. എന്നെ നിരാശപ്പെടുത്തിയിട്ടേയില്ല…

Click To Download Movie