കോമഡി താരമായി അഭിനയിക്കുമ്പോൾ സന്താനം എന്ന നടൻ പല ഹീറോ ക്ലീഷേ സംഭവങ്ങളെയും പരിഹസിച്ചു കയ്യടി നേടിയിട്ടുണ്ട്. അതേ ക്ലീഷേകൾ നായകനായി ആവർത്തിക്കുകയാണ് അദ്ദേഹം. തുടക്കത്തിലേ വരുന്ന പാട്ടിൽ എങ്ക ഹീറോ നീതാൻ എന്നൊക്കെ വരികൾ വരികയും ഒരു വിജയ്‌ സ്റ്റൈൽ ഇൻട്രോ നല്കുകയും ചെയ്തപ്പോൾ ഇത് സന്താനം തന്നെയാണോ എന്ന് തോന്നിപോയി. 

ഒരു കൊമേഡിയൻ നായകനായ ചിത്രത്തിന്റെ കഥയായേ തോന്നിയില്ല. ഒരു സൂപ്പർതാരത്തിന്റെ ഹീറോയിസം തന്നെ സന്താനത്തിനുണ്ട്. പിന്നെ ബാക്കിയുള്ളവന്റെ ശരീരത്തിലെ കുറവുകളെ കളിയാക്കികൊണ്ടുള്ള അയാളുടെ സ്ഥിരം അവഹേളനങ്ങളും. ചിലർ അതൊക്കെ കോമഡി എന്ന് പറയും. നായികാ കഥാപാത്രവും മറ്റുള്ള താരങ്ങളും അടങ്ങുന്ന നിരയെ വെറും ക്ലിഷേ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.  

ആകപ്പാടെ ഒരു വ്യത്യസ്ഥത കണ്ടത് പ്രേതത്തെ ഓടിക്കുന്ന മേപ്പാടന്റെ പണി ഇത്തവണ നേപ്പാളിൽ നിന്നും വന്ന ലാമയാണ് ചെയ്തത്. ആ ലാമ വരെ തമിഴ് പേശിയത് കണ്ടപ്പോൾ അറിയാതെ കൈലാസത്തിലെ ശിവനെ വിളിച്ചുപോയി. ആനന്ദരാജിന്റെ ഹൾക് ഹോഗൻ ഗെറ്റപ്പിന് ഈ വർഷത്തെ കമലഹാസൻ അവാർഡ്‌ നല്കണം. 

മൊട്ട രാജേന്ദ്രൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെയും  പിന്നെ ഒന്നുരണ്ട് കൗണ്ടറുകളും നന്നായി ചിരിപ്പിച്ചു എന്ന കാര്യം ഒഴിച്ച് നിർത്തിയാൽ വെറും ബോറൻ ചിത്രം തന്നെ. 

Click To Download Movie