“തന്റെ മക്കളുടെ ബലാത്‌സംഗവും തുടർന്നുള്ള കൊലപാതകവും അന്വേഷിക്കണം എന്ന് പറഞ്ഞു വന്ന ഒരു പിതാവാണ് എന്റെ അവഗണനയെ തുടർന്ന് ആത്മഹത്യ ചെയ്തത്. അയാളുടെ മരണത്തിലൂടെ ഈ കേസ് ഞാൻ ഏറ്റെടുക്കാൻ ബാധ്യസ്ഥനായി. കേട്ടിടത്തോളം ഈ കേസിൽ ശിക്ഷിക്കപ്പെട്ട ആൾ നിരപരാധിയാണ്. സ്കാൻഡിനേവിയയുടെ തലവിധി തന്നെ മാറ്റാൻ കെല്പുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥികളാണ് ഇത് ചെയ്തിട്ടുണ്ടാവുക.. ഈ കേസ് തെളിയിച്ചേ പറ്റൂ”

Movie – The Absent One (2014) 

Genre – Crime, Thriller 

Language – Danish 

Rating – R for Nudity and Violence (18+)

Department Q സീരീസിലെ രണ്ടാം ചിത്രം.ഇത്തവണ ഒരു സ്കൂളിൽ നടന്ന ബലാത്സംഗവും കൊലപാതകവുമാണ് രണ്ടാളും അന്വേഷിക്കുന്ന കേസ്. കഴിഞ്ഞ ചിത്രം പോലെ തന്നെ വളരെ സിംപിളായ ബോറടിപ്പിക്കാത്ത ആഖ്യാനമാണ് ഈ ചിത്രവും. 

ചിത്രം നിലനിർത്തുന്ന ഡാർക്ക്‌ മൂഡും സെക്സ് രംഗങ്ങളും വയലൻസും ഒരിക്കൽ പോലും അനാവശ്യമായി തോന്നിയില്ല.കഥയുടെ പോക്കിൽ ആവശ്യമായ ഇടത്തു മാത്രം അവ ചേർത്തിരിക്കുന്നു. ചിത്രത്തിലുടനീളം ഡാർക്ക്‌ ടോൺ ആണ് ഛായാഗ്രഹണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പറയുന്ന തീം ആയി പൊരുത്തപ്പെട്ടു കഥയിൽ മുഴുകി ഇരിക്കുവാൻ പ്രേക്ഷകരെ DOP വളരെ സഹായിച്ചിട്ടുണ്ട്.

കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ചിത്രത്തിൽ വന്നിരിക്കുന്ന ഏവരും നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അഭിനയം എന്ന വിഭാഗത്തിൽ യാതൊരു കുറവും കണ്ടെത്താൻ കഴിയില്ല. ഹൃദയമിടിപ്പ് കൂട്ടുന്ന രംഗങ്ങൾ അവസാനം വരുന്നെങ്കിലും ഊഹിക്കാൻ പറ്റിയ (സസ്പെൻസ് അല്ല, മുൻചിത്രം പോലെ ഇതിലും സസ്പെൻസ് ഒന്നുമില്ല ) പര്യവസാനമാണ് ചിത്രം നല്കുന്നത്.എങ്കിൽ പോലും ഈ സീരീസിന് അടിമപ്പെടുകയല്ലാതെ ഒരു കുറവും തോന്നില്ല എന്നയിടത്താണ് അണിയറക്കാരുടെ വിജയം. 

മൊത്തത്തിൽ രണ്ടു മണിക്കൂർ നീളമുള്ള ഈ ക്രൈം ത്രില്ലർ നിങ്ങളെ തൃപ്തിപെടുത്തും എന്ന് ഉറപ്പ്. ഈ ജോണർ ഇഷ്ടമുള്ളവർക്ക് ധൈര്യമായി തല വെക്കാം. 

Click To Download Movie