” ഈ ലോകത്തെ ഭ്രാന്തന്മാരിൽ ഏറ്റവും കൂടുതൽ പേർ മതഭ്രാന്തന്മാരാണ്. തങ്ങളുടെ വിശ്വാസമാണ് ശരിയെന്ന് തെളിയിക്കാൻ അവർ എന്തും ചെയ്യും. ഇവിടെ ഞങ്ങളെ തേടി എട്ടു വർഷം പഴക്കമുള്ള ഒരു കുപ്പി എത്തിയിരിക്കുന്നു. അതിൽ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള രക്തത്തിൽ എഴുതിയ സന്ദേശവും. ഈയിടെ കാണാതായ രണ്ടു തിരോധാനവും ഇതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകുമൊ? ഞങ്ങൾ തേടേണ്ടി വരുന്നത് ഒരു സീരിയൽ കില്ലറെ ആയിരിക്കുമോ? 

Movie – A Conspiracy Of Faith (2016) 

Genre – Crime Thriller 

Language – Danish 

PG – R for Mild Nudity And Theme

Department Q സീരീസിലെ മൂന്നാം ചിത്രം. കഴിഞ്ഞ രണ്ടു ചിത്രങ്ങളെ പോലെ ഡാർക്ക് മൂഡുള്ള ഒരു ചിത്രമല്ല എങ്കിലും ഈ സീരീസിലേ ഏറ്റവും കരുത്തുറ്റ വില്ലനെ നമുക്കിതിൽ കാണാം. മത വിശ്വാസങ്ങളിൻ മേലുള്ള അയാളുടെ ചിന്തകളും അയാളുടെ കുട്ടിക്കാലത്തുള്ള അനുഭവങ്ങളും ഈ ചിത്രത്തിന്റെ നട്ടെല്ലായി മാറുന്നു. അവസാന രംഗങ്ങളിൽ നായകനുമൊത്തുള്ള അയാളുടെ സംഭാഷണരംഗങ്ങളിൽ നിന്നും വില്ലന്റെ വ്യക്തിത്വം കൃത്യമായി ബോധ്യപ്പെടുന്നു.  

മറ്റുള്ള രണ്ടു ചിത്രങ്ങളെ പോലെ വേഗത്തിൽ സഞ്ചരിക്കുന്നില്ലല്ലോ എന്ന് ആദ്യത്തെ മുക്കാൽ മണിക്കൂറിൽ നമുക്ക് തോന്നാം. എന്നാൽ പകുതി സമയം കഴിയുമ്പോൾ ത്രില്ലിംഗ് ആയുള്ള നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്. ആശുപത്രിയിൽ വെച്ചുള്ള രംഗങ്ങളും ക്ലൈമാക്സും ഒരു ത്രില്ലർ പ്രേമിയെ തൃപ്തിപ്പെടുത്തും വിധമാണ്. 

കാൾ അസീദിനോട് തന്റെ നിരീശ്വരവാദവും അസീദിനോട് ഒരു ക്രിസ്ത്യൻ വിശ്വാസി കാണിക്കുന്ന അകൽച്ചയും വ്യക്തമായ ഒരു രാഷ്ട്രീയം പറയാൻ ശ്രമിക്കുന്നുണ്ട്. അവസാന രംഗങ്ങളിൽ വിശ്വാസമാണോ നിരീശ്വരവാദമാണോ വിജയിച്ചത് എന്നും വ്യക്തമായി പറയാതെ ചിത്രം അവസാനിക്കുന്നു. കാൾ പറയുന്ന താങ്ക്സ് എന്തിന്റെ സൂചനയാണ് എന്നറിയാൻ ഈ സീരീസിലെ അടുത്ത പടത്തിനായി കാത്തിരിക്കാം.  

Click To Download Movie