“ഈ നഗരം തന്നെ ഭരിക്കണം എന്നുള്ള ആഗ്രഹം ഉള്ളിൽ ഒളിപ്പിച്ചുകൊണ്ടാണ് അവൻ എന്നോട് സംസാരിച്ചത്. അവനെപ്പോലെ ഞാനൊരു ചതിയൻ അല്ല. രവിയണ്ണന് വേണ്ടി ഈ നഗരം കാൽചുവട്ടിലാക്കാൻ ഞാനുണ്ടാകും. പക്ഷെ ഒരിക്കലും അതിന്റെ തലപ്പത്ത് നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” 

ചിത്രം – ക്ഷത്രിയൻ (2017) 

വിഭാഗം – സീരിയൽ  

Whats Good? 

യുവാൻ ശങ്കർ രാജയുടെ BGM, ആക്ഷൻ രംഗങ്ങൾ 

Whats Bad? 

സീരിയൽ നിലവാരത്തിലുള്ള ആഖ്യാനം. കണ്ടു പഴകിയ കഥ, നീട്ടിവലിച്ച രംഗങ്ങൾ 

Watch Or Not? 

തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത നടനാണ് വിക്രം പ്രഭു. പിന്നീട് അങ്ങോട്ട്‌ മോശം ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡർ ആകാനുള്ള അദ്ധേഹത്തിന്റെ ആഗ്രഹം ഈ ചിത്രത്തോട് കൂടി പൂർത്തിയായിരുന്നു. 

തമിഴ് സിനിമ വർഷങ്ങളായി പറഞ്ഞു വന്ന ഗുണ്ടാനായകന്റെ കഥയാണ്‌ ഈ ചിത്രവും പറയുന്നത്. രണ്ടു ടീം.. അതിലൊരു ടീമിന്റെ അംഗമായി നായകൻ.. ഗുണ്ടയെ അങ്ങോട്ട്‌ കേറി സ്നേഹിക്കുന്ന നായിക. പ്രണയം മൂലം ഗുണ്ടാപ്പണി നിർത്താൻ നിർബന്ധിതനാകുന്ന നായകനെ സ്വന്തം ടീം തന്നെ തീർക്കാൻ പോകുമ്പോൾ ക്ലൈമാക്സ്‌.  

വിക്രം പ്രഭു ആക്ഷൻ രംഗങ്ങൾ നന്നായി ചെയ്തു എന്നതൊഴിച്ചാൽ പറയാനായി യാതൊന്നുമില്ല. വിവേകാനന്ദന് സോക്രട്ടീസിൽ ഉണ്ടായ പോലെ നാല് നേരം സാരോപദേശവും പറഞ്ഞു ആളുകളെ തല്ലുന്ന വെറൈറ്റി ഗുണ്ടയാണ്‌ ടിയാൻ. പാരലൽ ആയി മറ്റൊരു നായകന്റെ കഥയും പറയുന്നുണ്ട്. അദ്ധേഹത്തിന്റെ അഭിനയം കണ്ടിട്ട് സംവിധായകന്റെയോ നിർമാതാവിന്റെയോ ബന്ധു ആകാനാണ് സാധ്യത.  

മഞ്ജിമ മോഹൻ നായികയായി അഭിനയിക്കുന്നു. വണ്ണം കൂടിയതിനാൽ ആണോ എന്തോ ഭംഗി കുറഞ്ഞ പോലെ തോന്നി. പക്ഷെ ആ കുറവു അഭിനയത്തിൽ തീർത്തു എന്ന് സ്വപ്നത്തിൽ പോലും കരുതരുത്. അതിനുള്ള അവസരം മഞ്ജിമയ്ക്ക് ലഭിച്ചില്ല.  

നല്ലൊരു തുടക്കം ആയിരുന്നു ചിത്രത്തിന്. പിന്നീടു നായികയുടെ പ്രണയവും മറ്റും ആകുന്നതോടു കൂടി പഴയ കഥയിലേക്ക് കടക്കുന്നു. നിങ്ങൾ ആദ്യപകുതി കണ്ടു നിർത്തി ക്ലൈമാക്സ്‌ കണ്ടാലും വലിയ മാറ്റങ്ങൾ ഒന്നും പടത്തിൽ ഉണ്ടാകില്ല. സീരിയൽ നിലവാരം മാത്രമുള്ള രംഗങ്ങൾ അനാവശ്യമായി വലിച്ചു നീട്ടിയിരിക്കുന്നു. 

Final Word 

തല്ലിപ്പൊളി പടം. ക്ഷത്രിയന്മാരെ…നിങ്ങൾ ക്ഷമിക്കുക..ഈ പടത്തിനു പറ്റിയ പേര് ഉപദേശി എന്നായിരുന്നു. 

Rating – 0.5/5